കണ്ണൂർ : എഡിഎം നവീൻ ബാബുവിന്റെ മരണം അന്വേഷിക്കുന്ന സംഘം കളക്ട്രേറ്റിലെത്തി. കണ്ണൂർ കളക്ടർ അരുൺ വിജയന്റെ മൊഴിയെടുക്കാനായാണ് സംഘമെത്തിയത്. നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിനെ കുറിച്ചുളള വിവരങ്ങൾ കളക്ടറോട് ചോദിച്ചറിയും.
പിപി ദിവ്യയെ യാത്രയയപ്പ് യോഗത്തിലേക്ക് വിളിച്ചത് കളക്ടറാണെന്നും ഗൂഢാലോചനയിൽ കളക്ടർക്ക് പങ്കുണ്ടെന്നും ആരോപണം ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിൽ കളക്ടറുടെ മൊഴിയെടുപ്പ് അന്വേഷണത്തിൽ നിർണായകമാണ്.
സത്യം സത്യമായി പൊലീസിന് മൊഴി നൽകുമെന്ന് കളക്ടർ മാധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ കണ്ടിരുന്നു. ജില്ലയുടെ വിവരങ്ങൾ അറിയിക്കാനാണ് കണ്ടത്. എഡിഎം നവീൻ ബാബുവിന്റെ വിഷയവും സംസാരിച്ചിരുന്നുവെന്നും കളക്ടർ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇന്നലെ കളക്ടർ അരുൺ കെ വിജയൻ ലാൻഡ് റവന്യൂ ജോയിന്‍റ് കമ്മീഷണർക്ക് മൊഴി നൽകിയിരുന്നു. എഡിഎമ്മിന്‍റെ യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യയെ താൻ ക്ഷണിച്ചിട്ടില്ലെന്നായിരുന്നു കളക്ടറുടെ മൊഴി. വിവാദ യാത്രയയപ്പ് യോഗത്തിലേക്ക് കളക്ടർ ക്ഷണിച്ചിട്ടാണ് പോയതെന്ന് പി.പി ദിവ്യയുടെ വാദം. എന്നാൽ വകുപ്പുതല അന്വേഷണത്തിൽ കളക്ടർ ഈ വാദം തളളുന്ന മൊഴിയാണ് നൽകിയത്.
താൻ ദിവ്യയെ ക്ഷണിച്ചിട്ടില്ല, സ്റ്റാഫ് കൗൺസിലായിരുന്നു സംഘാടകർ. യാത്രയയപ്പിന് നിശ്ചയിച്ച സമയം വൈകീട്ട് മൂന്ന് മണിയായിരുന്നു. ഇതിൽ മാറ്റം വരുത്തിയിട്ടില്ലെന്നും അരുൺ കെ വിജയൻ വകുപ്പ് തല അന്വേഷണം നടത്തുന്ന ലാൻഡ് റവന്യൂ ജോയിന്‍റ് കമ്മീഷണർക്ക് മുന്നിൽ മൊഴി നൽകി. ദിവ്യയെ ക്ഷണിച്ചില്ലെന്ന് സ്റ്റാഫ് കൗൺസിൽ അംഗങ്ങളും വ്യക്തമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.