തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്മത്തൊട്ടിലിൽ പുതിയൊരു അതിഥി എത്തി. ഒരു ദിവസം പ്രായമുള്ള പെൺകുട്ടിയെയാണ് കഴിഞ്ഞ ദിവസം എത്തിയത്. ശിശു ക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ നിന്നും ആണ് കുട്ടിയെ ലഭിച്ചത്. ശനിയാഴ്ച രാത്രിയോടെ മന്ത്രി വീണ ജോർജാണ് കുഞ്ഞിനെ ലഭിച്ച വിവരം സമൂഹമാധ്യത്തിലൂടെ അറിയിച്ചത്. നവരാത്രി ദിനത്തിൽ ലഭിച്ചതിനാൽ നവമി എന്ന് പേരിട്ടു.
കുഞ്ഞ് ജനിച്ചിട്ട് ദിവസങ്ങൾ മാത്രം ആയിട്ടുള്ളു. കുഞ്ഞ് ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. ജനിച്ചിട്ട് ദിവസങ്ങൾ മാത്രമായ കുഞ്ഞിന്റെ ആരോഗ്യ നില തൃപ്തികരം ആണ്. പുലർച്ചെയാണ് കുഞ്ഞ് അമ്മതൊട്ടിലിൽ എത്തിയത്.ഇന്നലെ വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ 15 കുട്ടികളെയാണ് ഈ വർഷം അമ്മത്തൊട്ടിലിൽ നിന്നും ലഭിച്ചത്.അമ്മത്തൊട്ടിലിലെ കുഞ്ഞുങ്ങളെ മന്ത്രി വീണ ജോർജ് അടുത്തിടെ സന്ദർശിച്ചിരുന്നു. അച്ഛനമ്മമാർ ഉപേക്ഷിച്ച ഇവർക്ക് ആവശ്യമായ എല്ലാ സഹായവും സർക്കാർ നൽകുമെന്ന് അന്ന് മന്ത്രി അറിയിച്ചിരുന്നു. കുഞ്ഞുങ്ങൾക്ക് നിയമാനുസൃതം എല്ലാ സംരക്ഷണവും സർക്കാർ നൽകും. അമ്മത്തൊട്ടിലിലെ കുഞ്ഞുങ്ങളെ ദത്ത് നൽക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങൾ എല്ലാം സർക്കാർ ആലോചിക്കുന്നുണ്ട്. ഇതിന് വേണ്ടിയുള്ള നടപടികൾ വേഗത്തിലാക്കും. ആവശ്യക്കാർക്ക് കുഞ്ഞുങ്ങളെ ദത്തെടുക്കാം.
മന്ത്രി വീണജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;
ഈ വർഷം ഇതുവരെ തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. അടുത്തിടെ സന്ദർശിച്ചിരുന്നെന്നും ബന്ധുക്കൾ ഉപേക്ഷിക്കുന്ന നൽകുമെന്നും വീണ ജോർജ് പറഞ്ഞു. ഒരു ദിവസം പ്രായമുള്ള ഒരു പെൺകുഞ്ഞിനെ ഇപ്പോൾ തിരുവനന്തപുരത്തു ശിശു ക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ ലഭിച്ചു .ഇത് വരെ തിരുവനന്തപുരത്തു 'അമ്മ തൊട്ടിലിൽ 15 കുഞ്ഞുങ്ങളെയാണ് ഈ വർഷം ലഭിച്ചത് . അടുത്തിടെ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ശ്രീ അരുൺ ഗോപിക്കൊപ്പം കുഞ്ഞുങ്ങളെ സന്ദർശിച്ചിരുന്നു.
നിയമാനുസൃതം എല്ലാ സംരക്ഷണവും ഉറ്റവർ ഉപേക്ഷിക്കുന്ന ഈ കുഞ്ഞുങ്ങൾക്ക് സർക്കാർ നൽകും .ഈ മക്കൾ എല്ലാ അവകാശങ്ങളോടെയും ജീവിക്കണം . മന്ത്രി ഫേസ്ബുക്കിൽ ഇങ്ങനെ കുറിച്ചു. സർക്കാറിന്റെ നിയന്ത്രണത്തിലാണ് ഈ അമ്മതൊട്ടിൽ പ്രവർത്തിക്കുന്നത്. തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിക്കുന്ന 609–ാമത്തെ കുഞ്ഞാണ് കഴിഞ്ഞ ദിവസം ലഭിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച ഒരുകുഞ്ഞിനെ ലഭിച്ചിരുന്നു. ഒലീവ എന്ന പേരാണ് ഈ കുട്ടിക്ക് നൽകിയത്. അവകാശികൾ ആരെങ്കിലും ഉണ്ടെങ്കിൽ സമിതി അധികൃതരുമായി അടിയന്തിരമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി ജി എൽ അരുൺ ഗോപി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.