കേരളാ പോലീസിൽ ഒഴിവുള്ള തസ്തികകളിലേയ്ക്ക് നിയമനം നടക്കുന്നില്ല; അം​ഗബലം കൂട്ടാനുള്ള എല്ലാ ഫയലുകളും ധനകാര്യവകുപ്പ് തള്ളി; പി.സി. വിഷ്ണുനാഥ്

തിരുവനന്തപുരം: പി.എസ്.സി. നിയമനം സർക്കാർ അട്ടിമറിക്കുകയാണെന്ന് പി.സി. വിഷ്ണുനാഥ് എംഎൽഎ. പിൻവാതിൽ നിയമനമാണ് നടക്കുന്നതെന്നും പാർട്ടി സർവീസ് നിയമനം എന്നാക്കുന്നതാവും ഉചിതമെന്നും വിഷ്ണുനാഥ് കുറ്റപ്പെടുത്തി. നിയമസഭയിൽ സംസാരിക്കുകയായിരുന്നു പി.സി.വിഷ്ണുനാഥ് എംഎൽ.എ.

കേരളാ പോലീസിൽ നിലവിൽ വിവിധ തസ്തികകളിലായി 13 റാങ്ക് ലിസ്റ്റുകളുണ്ട്. സിപിഓ റാങ്ക് ലിസ്റ്റ് നിലവിൽ വന്നതിന് ശേഷം ഒരാളെ പോലും ആ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമിച്ചിട്ടില്ല. ആറു മാസമായി റാങ്ക് ലിസ്റ്റ് വന്നിട്ടെന്നും ഇനി കാലാവധി ആറു മാസം മാത്രമാണെന്നും എംഎൽഎ പറഞ്ഞു. കഴിഞ്ഞ കാലങ്ങളിൽ ഈ കാലയളവിൽ രണ്ട് ബാച്ച് ട്രയിനിങ്ങിന് കയറിയിട്ടുണ്ടെന്നും വിഷ്ണുനാഥ് ചൂണ്ടിക്കാണിച്ചു.

'വനിതാ കോൺസ്റ്റബിൾമാരുടെ റാങ്ക് ലിസ്റ്റിൽ 967 പേരുണ്ടായിരുന്നു. സേനയിൽ വനിതാ പ്രാതിനിധ്യം കൂട്ടുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടും ആ ലിസ്റ്റിൽ നിന്നും ഇതുവരെ ആർക്കും നിയമനം നൽകിയിട്ടില്ല. എസ്ഐ റാങ്ക് ലിസ്റ്റിൽ 1038 പേരുണ്ട്. ഈ ലിസ്റ്റിൽ നിന്നും ഒരാളെ പോലും നിയമിച്ചിട്ടില്ല. സേനയിൽ അം​ഗബലം കുറവായതുകൊണ്ടും സമ്മർദം കൊണ്ടും 83 പോലീസുകാർ ആത്മഹത്യ ചെയ്തു. കഴിഞ്ഞ ആഴ്ചയും മൂന്ന് പോലീസുകാർ ആത്മഹത്യ ചെയ്തു. അം​ഗബലം കൂട്ടാനുള്ള എല്ലാ ഫയലുകളും ധനകാര്യവകുപ്പ് തള്ളി. നവകേരള സദസിനും കേരളീയത്തിനും സർക്കാരിന് ഫണ്ടുണ്ട്. തസ്തിക വർധിപ്പിക്കാൻ മാത്രം സർക്കാരിന് ഫണ്ടില്ല. മറ്റു വകുപ്പുകളിലും നിയമനം നടക്കുന്നില്ല'- അദ്ദേഹം വിമർശിച്ചു.

കണക്കുകൾ പ്രകാരം 45 ലക്ഷം ആളുകൾ പുറത്താണ്. കഴിഞ്ഞ വർഷം മാത്രം 4545 കോടി രൂപയാണ് വിദ്യഭ്യാസ വായ്പ എടുത്തിട്ടുള്ളത്. ഇവിടെ ജീവിക്കാൻ പറ്റാത്ത സാഹചര്യമായതിനാൽ കുട്ടികൾ പൊതുമേഖല ബാങ്കിൽ നിന്ന് വായ്പയെടുത്ത് നാടുവിടുകയാണെന്നും എം.എൽ.എ. പറഞ്ഞു.

പി.എസ്.സി. നിയമനത്തിൽ അടിയന്തര പ്രമേയ ചർച്ചയ്ക്ക് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപോയി. കഴിഞ്ഞ രണ്ടു ദിവസം പൊതുജനത്തിന് ആവശ്യമില്ലാത്ത വിഷയം ചർച്ചയ്ക്ക് കൊണ്ടുവന്നെന്ന് പറയുകയും അത് ചർച്ച ചെയ്യുകയും ചെയ്തിട്ട് ഇപ്പോൾ പൊതുജനത്തിന് ആവശ്യമായ വിഷയം കൊണ്ടുവന്നപ്പോൾ അത് ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ് സർക്കാർ അപഹാസ്യരാകുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറ‍ഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !