ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ബിഹാർ സ്വദേശികളായ 3 തൊഴിലാളികളുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാർ

പട്ന: ജമ്മു കശ്മീരിലെ ഗഗൻഗിറിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ബിഹാർ സ്വദേശികളായ 3 തൊഴിലാളികളുടെ കുടുംബങ്ങൾക്കു മുഖ്യമന്ത്രി നിതീഷ് കുമാർ 2 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. തൊഴിൽ, സാമൂഹികക്ഷേമ വകുപ്പുകളിൽനിന്നു മറ്റാനുകൂല്യങ്ങൾ ലഭ്യമാക്കാനും നിർദേശം നൽകി.

ബിഹാർ സ്വദേശികളായ ഫാഹിമാൻ നാസിർ, മുഹമ്മദ് ഹനീഫ്, കലീം എന്നിവരാണു കൊല്ലപ്പെട്ടത്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ നടത്താൻ മുഖ്യമന്ത്രി ന്യൂഡൽഹിയിലെ ബിഹാർ റസിഡന്റ് കമ്മിഷണറോടു നിർദേശിച്ചു.


ശ്രീനഗർ – ലേ തുരങ്കപ്പാത നിർമാണത്തിൽ ഏർപ്പെട്ടിരുന്നവരാണു ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !