ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം പിന്‍വലിച്ചു; ഒമര്‍ അബ്ദുള്ള സര്‍ക്കാര്‍ ഉടന്‍ അധികാരമേൽക്കും,

ഡല്‍ഹി : ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം പിൻവലിച്ച്‌ ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ സർക്കാർ രൂപീകരണത്തിന് അവസരം ഒരുങ്ങുന്നതിനാണ് രാഷ്ട്രപതി ഭരണം പിൻവലിച്ചത്.

കഴിഞ്ഞ ദിവസമാണ് രാഷ്ട്രപതിഭരണം പിൻവലിക്കാൻ ലഫ്. ഗവർണറുടെ ഓഫിസ് ശുപാർശ ചെയ്തത്.

ആറുവർഷത്തോളമായി ജമ്മു കശ്മീർ കേന്ദ്രഭരണത്തിന് കീഴിലായിരുന്നു. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി പിൻവലിച്ച ശേഷമുള്ള ആദ്യ നിയമസഭാ തിരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞുപോയത്. പത്ത് വർഷം മുമ്പ് 2014 ല്‍ ആണ് ജമ്മു കശ്മീരില്‍ ഇതിന് മുൻപ് തിരഞ്ഞെടുപ്പ് നടന്നത്. 

നിയുക്ത മുഖ്യമന്ത്രി ഒമർ അബ്ദുള്ള വരും ദിവസങ്ങളില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. രണ്ടാം തവണയാണ് ഒമർ അബ്ദുള്ള ജമ്മു കശ്മീർ മുഖ്യമന്ത്രിയാവുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !