ന്യൂഡല്‍ഹി: ഹരിയാനയിലും ജമ്മു കശ്മീരിലും വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ കോണ്‍ഗ്രസും ഇന്ത്യ സഖ്യവും മുന്നേറ്റം തുടരുന്നു.
ആദ്യ സൂചനകള്‍ പ്രകാരം ഹരിയാനയില്‍ കോണ്‍ഗ്രസ് കൊടുങ്കാറ്റില്‍ ബിജെപി നിഷ്പ്രഭമായി. ആകെയുള്ള 90 സീറ്റില്‍ 73 മണ്ഡലങ്ങളിലും കോണ്‍ഗ്രസാണ് ലീഡ് ചെയ്യുന്നത്. ജുലാനയില്‍ ഗുസ്തി താരം വിനേഷ് ഫോഗട്ട് മുന്നിലാണ്. ഹരിയാനയില്‍ ആകെ 90 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. 46 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. അധികാരത്തില്‍ ഹാട്രിക് ലക്ഷ്യമിട്ടാണ് ബിജെപി മത്സരത്തിനിറങ്ങിയത്. എന്നാല്‍ ഭരണം തിരിച്ചുപിടിക്കുക എന്ന ലക്ഷ്യവുമായിട്ടായിരുന്നു കോണ്‍ഗ്രസിന്റെ പോരാട്ടം.ഹരിയാനയിൽ കോൺഗ്രസ് തരംഗം, ലീഡിൽ കേവല ഭൂരിപക്ഷം കടന്ന് കുതിപ്പ്; കശ്മീരിൽ ഇന്ത്യ സഖ്യം
0
ചൊവ്വാഴ്ച, ഒക്ടോബർ 08, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.