ന്യൂഡല്‍ഹി: രാജ്യത്ത് വിവിധ എയര്‍ലൈനുകളുടെ വിമാനങ്ങള്‍ക്ക് ഇന്നും ബോംബ് ഭീഷണി. വിസ്താര, ആകാശ വിമാനങ്ങള്‍ക്ക് ഭീഷണി കോളുകള്‍ വന്നതായി അധികൃതര്‍ അറിയിച്ചു.
ലഖ്നൗവില്‍ നിന്ന് മുംബൈയിലേക്ക് പറക്കുന്നതിനിടെയാണ് എയര്‍ ആകാശ വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി ലഭിച്ചത്.2024 ഒക്ടോബര്‍ 20-ന് സര്‍വീസ് നടത്തുന്ന ഞങ്ങളുടെ ചില വിമാനങ്ങള്‍ക്ക് ഇന്ന് സുരക്ഷാ മുന്നറിയിപ്പുകള്‍ ലഭിച്ചു. ആകാശ എയര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമുകള്‍ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയും സുരക്ഷാ, റെഗുലേറ്ററി അധികാരികളുമായി ബന്ധപ്പെടുന്നതായും' ആകാശ എയറിന്റെ വക്താവ് പറഞ്ഞു
ഇന്ന് സര്‍വീസ് നടത്തുന്ന ആറ് വിസ്താര വിമാനങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ വഴി ഭീഷണി സന്ദേശം ലഭിച്ചതായി' വിസ്താര വക്താവ് പറഞ്ഞു. യുകെ 25 (ഡല്‍ഹി - ഫ്രാങ്ക്ഫര്‍ട്ട്), യുകെ 106 (സിംഗപ്പൂര്‍- മുംബൈ), യുകെ 146 (ബാലി - ഡല്‍ഹി), യുകെ 116 (സിംഗപ്പൂര്‍ - ഡല്‍ഹി), യുകെ 110 (സിംഗപ്പൂര്‍ - പുനെ), യുകെ 107 (മുംബൈ - സിംഗപ്പൂര്‍ വരെ) എന്നി വിമാനങ്ങള്‍ക്കാണ് ബോംബ് ഭീഷണിയുണ്ടായതെന്നും അധികൃതര്‍ അറിയിച്ചു.
കര്‍ണാടകയിലെ ബെലഗാവി വിമാനത്താവളത്തിനും ഇന്നലെയും ഇന്നുമായി രണ്ട് ഭീഷണി ഇമെയിലുകള്‍ ലഭിച്ചു. പൊലീസും ബോംബ് സ്ക്വാഡും വിമാനത്താവളത്തില്‍ പരിശോധന നടത്തിയതിനെ തുടര്‍ന്ന് വ്യാജ സന്ദേശമാണെന്ന് സ്ഥിരീകരിച്ചിരുന്നു.
ബോംബ് ഭീഷണി സന്ദേശത്തെ തുടര്‍ന്ന് മറ്റൊരു വിമാനം ഇന്ന് രാജസ്ഥാനിലെ ഉദയ്പൂരില്‍ അടിയന്തരമായി ഇറക്കിയിരുന്നു. 'പുനെയില്‍ നിന്ന് ജോധ്പൂരിലേക്കുള്ള ഇന്‍ഡിഗോ 6ഇ133 വിമാനത്തിന് ഇന്ന് ഉച്ചയോടെ ബോംബ് ഭീഷണിയുണ്ടായി,
വിമാനം ജോധ്പൂര്‍ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യാനിടയായി. യാത്രക്കാര്‍ സുരക്ഷിതരാണെന്നും' അധികൃതര്‍ വ്യക്തമാക്കി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.