വീണ്ടും വിവാദ പരാമർശവുമായി കങ്കണ റണാവത്ത്: ഇന്ത്യയ്ക്ക് രാഷ്ട്രപിതാവ് ഇല്ലന്ന് കുറിപ്പ്, രൂക്ഷ വിമർശനവുമായി പ്രതിപക്ഷം,

ന്യൂഡൽഹി: ഗാന്ധിജയന്തിദിനത്തിലെ വിവാദ പോസ്റ്റുമായി നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. ഇന്ത്യയ്ക്ക് രാഷ്ട്രപിതാവ് ഇല്ല എന്നായിരുന്നു കുറിപ്പ്. മുൻ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ 120-ാം ജന്മവാർഷിക ആശംസ നേർന്നുകൊണ്ടായിരുന്നു വിവാദ പരാമർശം.

രാജ്യത്തിന് പിതാക്കന്മാരില്ല; പുത്രന്മാരുണ്ട്. ഭാരതമാതാവിന്റെ ഈ പുത്രന്മാർ അനുഗൃഹീതരാണ്’ എന്നാണ് ശാസ്ത്രിയുടെ ചിത്രത്തിനൊപ്പം കങ്കണ കുറിച്ചത്. ഗാന്ധിജിയുടെ ശുചിത്വഭാരതമെന്ന ആശയം മുന്നോട്ടുകൊണ്ടുപോയത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നും കങ്കണ പറഞ്ഞു.

വലിയ വിവാദമാവുകയാണ് കങ്കണ റണാവത്തിന്റെ പോസ്റ്റ്. ​ഗാന്ധിയെ അപമാനിക്കുന്നതാണ് കങ്കണയുടെ വാക്കുകൾ എന്നാണ് വിമർശനം. നടിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് സുപ്രിയ ശ്രിനേത് രംഗത്തെത്തി. പഞ്ചാബിലെ ഒരു മുതിർന്ന ബി.ജെ.പി. നേതാവും കങ്കണയെ വിമർശിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !