ഡൽഹി: പണമിടപാടുകള്‍ക്ക് ഏറ്റവും ജനകീയമായി മാറിയ പേരാണ് ഗൂഗിള്‍ പേ. ഇന്ന് നിരവധി ഫിൻടെക് ആപ്പുകള്‍ നിലവിലുണ്ടെങ്കിലും ഗൂഗിള്‍ പേ എന്ന പേരിന് ജനങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനം ചെലുത്താൻ സാധിച്ചിട്ടുണ്ട്.
വളരെ എളുപ്പത്തില്‍ ഇടപാടുകള്‍ നടത്താനും മറ്റും ബില്‍ പേയ്മെന്റുകള്‍ സുഖമമാക്കാനും ഗൂഗിള്‍ പേയിലൂടെ കഴിയും. നിരവധി ഫീച്ചറുകള്‍ ഉണ്ടെങ്കിലും ഇപ്പോള്‍ പുതിയ ഫീച്ചറുമായിട്ടാണ് ഗൂഗിള്‍ പേ എത്തിയിരിക്കുന്നത്.ഗൂഗിള്‍ പേ ആപ്പിനായി യുപിഐ സർക്കിള്‍ എന്ന പുതിയ യുപിഐ ഫീച്ചർ എത്തിയിരിക്കുന്നു. ബാങ്ക് അക്കൗണ്ടിലേക്ക് ആക്‌സസ് ഇല്ലാത്തതോ ഡിജിറ്റല്‍ പേയ്‌മെൻ്റ് രീതികള്‍ ഉപയോഗിക്കാൻ മടിക്കുന്നതോ ആയ വ്യക്തികള്‍ക്ക് ഇടപാടുകള്‍ ലളിതമാക്കാനായിട്ടാണ് ഇത്തരം ഫീച്ചറുകള്‍ കൊണ്ടു വന്നത്. യുപിഐ സർക്കിള്‍ ഉടൻ തന്നെ ആപ്പില്‍ ലഭ്യമാകും.
യു.പി.ഐ സർക്കിള്‍
പേയ്മെന്റ് സംവിധാനത്തെ കൂടുതല്‍ സുഗമമാക്കാനാണ് ഗൂഗിള്‍ പേ യിലെ പുതിയ ഫീച്ചറായ യു.പി.ഐ സർക്കിള്‍ എത്തിയിരിക്കുന്നത്. അതായത് നിങ്ങളുടെ കുടുംബാഗങ്ങള്‍ക്ക് എല്ലാവർക്കും ഡിജിറ്റല്‍ പേയ്മെന്റ് ചെയ്യാൻ ഇനി ഒരു ബാങ്ക് അക്കൗണ്ട് മതി.
ബാങ്ക് അക്കൗണ്ടിലേക്ക് ആക്‌സസ് ഇല്ലാത്തവർക്കും സ്വന്തമായി ഡിജിറ്റല്‍ പേയ്‌മെൻ്റുകള്‍ കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുള്ള വ്യക്തികള്‍ക്കും ഈ ഫീച്ചർ ഉപയോഗപ്രദമാണ്.
പ്രധാനമായും ഒരാള്‍ക്ക് മാത്രം ബാങ്ക് അക്കൗണ്ട് മതി. മറ്റ് അംഗങ്ങള്‍ക്ക് അവരുടെ അക്കൗണ്ട് ബാങ്കുമായി ലിങ്ക് ചെയ്യണമെന്ന് നിർബന്ധമില്ല.
പ്രധാന ഫീച്ചറുകള്‍
പൂർണ അധികാരം: ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്തിട്ടുള്ള വ്യക്തിക്ക് ഇടപാട് പരിധി 15,000 രൂപ വരെ നിശ്ചയിക്കാം. മറ്റു അംഗങ്ങള്‍ക്ക് ഇതില്‍ കൂടുതല്‍ ഇടപാട് നടത്താല്‍ അനുമതിയില്ല.
ഭാഗികമായ അധികാരം: എല്ലാ ഇടപാടുകളിലും ബാങ്ക് അക്കൗണ്ടുള്ള വ്യക്തിക്ക് പൂർണ നിയന്ത്രണം ഉണ്ടായിരിക്കും.
ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്ത പ്രാഥമിക ഉപയോക്താവിന് രണ്ടാമത്തെ അംഗത്തെ ലിങ്ക് ചെയ്ത ശേഷം ഏകദേശം 30 മിനുറ്റ് കൂള്‍ ഓഫ് ടൈം ലഭിക്കും. ഈ സമയത്ത് ഇടപാടുകള്‍ നടത്താൻ സാധിക്കില്ല. ഇത് സുരക്ഷയുടെ ഭാഗമായിട്ടാണ്.
യു.പി.ഐ സർക്കിളിലേക്ക് മറ്റുള്ളവരെ ലിങ്ക് ചെയ്യുന്നത് എങ്ങനെ?
- അക്കൗണ്ട് ഉടമയ്ക്ക് ഗൂഗിള്‍ പേയുമായി ലിങ്ക് ചെയ്‌തിരിക്കുന്ന ഒരു ആക്ടീവ് ബാങ്ക് അക്കൗണ്ട് ഉണ്ടായിരിക്കണം.
- രണ്ടാമത്തെ ഉപയോക്താവിന് ഒരു യുപിഐ ഐഡി ഉണ്ടായിരിക്കണം, കൂടാതെ അവരുടെ മൊബൈല്‍ നമ്പർ അക്കൗണ്ട് ഉടമയുടെ കോണ്‍ടാക്റ്റ് ലിസ്റ്റില്‍ സേവ് ചെയ്തിരിക്കണം.
- അക്കൗണ്ട് ഉടമയുടെ അക്കൗണ്ടില്‍ നിന്ന് പേയ്‌മെൻ്റുകള്‍ നടത്തുന്നതിന്, രണ്ടാമത്തെ ഉപയോക്താവ് അവരുടെ യു.പി.ഐ ആപ്പ് തുറന്ന് ക്യൂ.ആർ കോഡ് ഐക്കണില്‍ ടാപ്പ് ചെയ്യേണ്ടതുണ്ട്.
- അക്കൗണ്ട് ഉടമ അവരുടെ പ്രൊഫൈല്‍ ചിത്രം ഗൂഗിള്‍ പേയില്‍ ടാപ്പ് ചെയ്തുകൊണ്ട് യു.പി.ഐ സർക്കിളിലേക്ക് നീങ്ങുക
- അക്കൗണ്ട് ഉടമ അതിനു ശേഷം ഡെലിഗേഷൻ ഓപ്ഷൻ ഏതെന്ന് തിരഞ്ഞെടുക്കുക.
- രണ്ടാമത്തെ ഉപയോക്താവിന് ഒരു ഇൻവിറ്റേഷൻ ലഭിക്കണം. അതിനു ശേഷമാണ് ബാക്കിയുള്ള കാര്യങ്ങള്‍ പൂർത്തിയാക്കാൻ സാധിക്കുള്ളൂ.
ഇടപാടുകള്‍ എങ്ങനെ നടത്താം?
ഒരു ഇടപാടിന് 5,000 രൂപ അയക്കാം. പ്രതിമാസ പരിധിയായ 15,000 രൂപക്കുള്ളില്‍ മറ്റു ഉപയോക്താക്കള്‍ക്ക് ഇടപാട് നടത്താം.
രണ്ടാമത്തെ ഉപയോക്താവ് ഇടപാടുകള്‍ക്കായി ആവശ്യപ്പെടുമ്പോള്‍ അത് അംഗീകരിക്കാനോ നിരസിക്കാനോ അക്കൗണ്ട് ഉടമക്ക് സാധിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.