ന്യൂഡല്‍ഹി: ആശുപത്രിയ്ക്കുള്ളില്‍ ഡോക്ടറിനെ വെടിവച്ച് കൊന്നു. ഡോക്ടറായ മൊഹമ്മദ് ഷംഷാദ് ആണ് ഗാസിയാബാദിലെ മുറഡ്നഗറിലുള്ള ക്ലിനിക്കിനുള്ളില്‍ കൊലചെയ്യപ്പെട്ടത്. ചികിത്സയ്ക്കായി എത്തിയ രണ്ട് യുവാക്കളാണ് കൊലപാതകം നടത്തിയത്.
കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയാണ് സംഭവം നടന്നത്. സ്കൂട്ടറിലാണ് രണ്ട് യുവാക്കള്‍ ക്ലിനിക്കില്‍ എത്തിയത്. ഒരാള്‍ പുറത്തു നിന്നു. മറ്റൊരാള്‍ ആശുപത്രിക്ക് ഉള്ളില്‍ കയറി ഡോക്ടര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് രണ്ട് പേരും സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.വിവരം അറിഞ്ഞെത്തിയ പൊലീസാണ് ഡോക്ടറെ ആശുപത്രിയിലേക്ക് മാറ്റിയത്. ഷംഷാദിന്റെ ശരീരത്തില്‍ വെടിയേറ്റതിന്റെ രണ്ട് മുറിവുകളാണ് ഉണ്ടായിരുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
കൊലപാതകികളില്‍ ഒരാള്‍ ഹെല്‍മറ്റ് ധരിച്ചും മറ്റൊരാള്‍ മാസ്ക് ധരിച്ചുമാണ് എത്തിയത്. ഇവര്‍ സഞ്ചരിച്ച ചുവന്ന സ്കൂട്ടിക്ക് നമ്പറും ഇല്ല. മീററ്റില്‍ നിന്നുള്ള ഡോക്ടര്‍ ഭാര്യയ്ക്കും ആറ് മക്കള്‍ക്കുമൊപ്പം ക്ലിനിക്കിന് മുകളിലാണ് താമസിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.