ന്യൂഡല്‍ഹി: വഖഫ് വിഷയം ചര്‍ച്ച ചെയ്ത സംയുക്ത പാര്‍ലമെന്ററി സമിതി യോഗത്തില്‍ കയ്യാങ്കളി. തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജിയും ബിജെപി എംപിയും കൊല്‍ക്കത്ത മുന്‍ ഹൈക്കോടതി ജഡ്ജിയുമായ അഭിജിത് ഗാംഗുലിയും തമ്മില്‍ ആയിരുന്നു തര്‍ക്കം
ഇതിനിടെ ഗ്ലാസ് ബോട്ടിലിന്റെ ചില്ല് കൈയില്‍ തട്ടി കല്യാണ്‍ ബാനര്‍ജിക്ക് പരിക്കേറ്റു. പാര്‍ലമെന്റ് മന്ദിരത്തില്‍ വച്ചായിരുന്നു സംയുക്ത പാര്‍ലമെന്ററി സമിതി യോഗം നടന്നത്.വഖഫ് നിയമത്തില്‍ ഭേദഗതി വരുത്താനുള്ള ബില്ല് ചര്‍ച്ച ചെയ്യുന്നതിനിടെ വിവിധ വിഷയങ്ങളെ ചൊല്ലി തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജിയും ബിജെപി എംപി അഭിജിത് ഗാംഗുലിയും തമ്മില്‍ രൂക്ഷമായ വാക്കേറ്റം ഉണ്ടായി
. ഇതിനിടെ കല്യാണ്‍ ബാനര്‍ജി ഗ്ലാസിന്റെ വാട്ടര്‍ ബോട്ടില്‍ ടേബിളില്‍ അടിച്ചു. തുടര്‍ന്ന് വാട്ടര്‍ ബോട്ടില്‍ പൊട്ടി ചില്ല് കല്യണ്‍ ബാനര്‍ജിയുടെ കൈയില്‍ കൊള്ളുകയായിരുന്നു
മുറിവ് പറ്റിയതിന് പിന്നാലെ കല്യാണ്‍ ബാനര്‍ജി യോഗത്തില്‍ നിന്ന് പുറത്തേക്ക് പോയി. തുടര്‍ന്ന് യോഗം താത്കാലികമായി നിര്‍ത്തിവച്ചു. വഖഫ് സമിതി ചെയര്‍മാന്റെ നിലപാടുകള്‍ക്കെതിരെ നേരത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.
ബിജെപി നേതാവായ ജദാംബിക പാലിന്റെ നടപടികള്‍ ഏകപക്ഷീയമാണെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. അതേസമയം ഈ നടപടിയുടെ പേരില്‍ കല്യാണ്‍ ബാനര്‍ജിയെ സമിതിയില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.