ഭോപ്പാല്‍: മദ്ധ്യപ്രദേശിലെ ജബല്‍പൂരില്‍ ആയുധ നിർമാണ ഫാക്ടറിയില്‍ സ്ഫോടനം. പത്തിലധിരം പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകള്‍.
ഖമറിയയിലെ സെൻട്രല്‍ സെക്യൂരിറ്റി ഇൻസ്റ്റിറ്റ്യൂട്ട് ഓർഡ്നൻസ് ഫാക്ടറിയില്‍ ചൊവ്വാഴ്ച രാവിലെയാണ് സ്ഫോടനമുണ്ടായത്.കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ആയുധ നിർമാണ കേന്ദ്രമാണ് ജബല്‍പൂരില്‍ പ്രവർത്തിക്കുന്നത്. ബോംബുകളും സ്ഫോടക വസ്തുക്കളും ഇവിടെ നിർമിക്കുന്നുണ്ട്. സ്ഥാപനത്തിലെ ജീവനക്കാർക്കാണ് പരിക്കേറ്റത്. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. ഇവരെ പരിസരത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
ഫാക്ടറിയുടെ എഫ്-6 സെക്ഷനിലുള്ള ബില്‍ഡിങ് 200ലാണ് അപകടം സംഭവിച്ചത്. ബോംബുകളില്‍ സ്ഫോടക വസ്തുക്കള്‍ നിറയ്ക്കുന്ന പ്രവർത്തനങ്ങള്‍ക്കിടെ ഹൈഡ്രോളിക് സംവിധാനത്തിന്റെ പ്രവർത്തനം തകരാറിലാവുകയായിരുന്നു. തുടർന്ന് വലിയ സ്ഫോടനമുണ്ടായി. ഫാക്ടറിയുടെ അഞ്ച് കിലോമീറ്റർ അകലെ വരെ സ്ഫോടനത്തിന്റെ ശബ്ദം കേട്ടു.
ഭൂകമ്പമാണെന്നാണ് ആദ്യം കരുതിയതെന്നും നിരവധിപ്പേർ വീടുകളില്‍ നിന്ന് പുറത്തേക്ക് ഓടിയെന്നും ഫാക്ടറിക്ക് സമീപം താമസിക്കുന്ന നാട്ടുകാരില്‍ ചിലർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.