പാലാ:- രാഷ്ട്രീയ സ്വയംസേവക സംഘം മീനച്ചിൽ ഖണ്ഡിൻ്റെ ആഭിമുഖ്യത്തിൽ കേസരി വാരികയുടെ പ്രചാരമാസത്തിൻ്റ ഭാഗമായി പാലാ മിൽക്ക്ബാർ ഓഡിറ്റോയിയത്തിൽ സൗഹൃദ സദസ്സ് സംഘടിപ്പിച്ചു.
1951 നവംബർ 27 മുതൽ കോഴിക്കോട് നിന്ന് രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായി പുറത്തിറങ്ങിയ കേസരി, നട്ടുനനച്ചു വളർത്തി സാംസ്‌കാരിക മണ്ണായ കേരളത്തിൽ നവോഥാന ഹൈന്ദവ ആർഷ ഭാരത സംസ്കാരങ്ങൾ പ്രചരിപ്പിച്ചും,-രാജ്യത്തിൻറെയും കേരളക്കരയുടെയും അന്തസും അഭിമാനവും ഉയർത്തുന്ന തലത്തിൽ മത തീവ്രവാദികളോട് അക്ഷരങ്ങൾ കൊണ്ട് പോരാടിയും ഇന്നും നില നിൽക്കുന്നത് ഭാരതത്തെ അമ്മയായി കാണുന്ന ഈ നാട്ടിലെ ജനങ്ങളുടെ ദേശീയ ബോധം ഒന്നുകൊണ്ടു മാത്രമാണെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം പ്രാന്തീയ സമ്പർക്ക പ്രമുഖ് സി.സി.ശെൽവൻ അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ സ്വയംസേവക സംഘം മീനച്ചിൽ ഖണ്ഡ് സംഘചാലക് കെ.കെ. ഗോപകുമാർ അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രാന്തീയ സമ്പർക്ക പ്രമുഖ് സി.സി.ശെൽവൻ മുഖ്യ പ്രഭാഷണം നടത്തി.ഡി പ്രസാദ് അഡ്വ.രാജേഷ് പല്ലാട്ട്,ഹരികൃഷ്ണൻ,രാജേഷ് ഇടയാറ്റ്,ശുഭ സുന്ദർ രാജ്,സോമൻ തച്ചേട്ട്,രാഹുൽ ഭരണങ്ങാനം,മഹേഷ് ചന്ദ്രൻ തുടങ്ങി രാഷ്ട്രീയ സാമൂഹിക സാംസ്കാരിക വ്യവസായ രംഗത്തെ പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.