കൊച്ചി; പോളണ്ടിൽ ഡ്രൈവർ ജോലി വാഗ്ദാനം ചെയ്ത് ഒട്ടേറെപ്പേരിൽ നിന്നു ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതി പിടിയിൽ.
തമിഴ്നാട് മാർത്താണ്ഡം സ്കൈ ടെക് എയർ ട്രാവൽ ഡയറക്ടറും കന്യാകുമാരി വിളവൻകോട് മിന്നംകോട് കനകരാജിനെയാണ് (48) കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്.റിക്രൂട്മെന്റ് നടത്തുന്നെന്നു പരസ്യം നൽകിയ ശേഷം വോക്ക് ഇൻ ഇന്റർവ്യൂ നടത്തിയാണ് പണം വാങ്ങിയിരുന്നത്.മൂന്നു പേരിൽ നിന്നായി എട്ടു ലക്ഷം രൂപയോളം പ്രതി തട്ടിയെടുത്തതായി പൊലീസ് കണ്ടെത്തി. കേസിൽ രണ്ടു പ്രതികൾ കൂടി പിടിയിലാകാനുണ്ട്. ഇവർക്കായി അന്വേഷണം ഊർജിതമാക്കിപോളണ്ടിൽ ജോലി വാഗ്ദാനംചെയ്ത് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ പ്രധാന പ്രതി പിടിയിൽ
0
വ്യാഴാഴ്ച, ഒക്ടോബർ 31, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.