ചെന്നൈ: സിനിമയിലെ വില്ലത്തരത്തിന്റെ പേരിൽ യഥാർത്ഥ ജീവിതത്തിലും പലരുടേയും ദേഷ്യത്തിന് ഇരയാകേണ്ടിവന്ന നടന്മാർ നിരവധിയാണ്. വില്ലൻ കഥാപാത്രങ്ങളിലെത്തിയ പല താരങ്ങളും ഇത്തരത്തിലുണ്ടായ ദുരനുഭവം തുറന്നു പറയാറുണ്ട്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഹൈദരാബാദിൽ വച്ച് നടൻ എൻ ടി രാമസ്വാമിയ്ക്ക് നേരെയുണ്ടായ കയ്യേറ്റ ശ്രമമാണ്.കഴിഞ്ഞ ദിവസം ‘ലവ് റെഡ്ഡി’ എന്ന തെലുങ്ക് സിനിമയുടെ പ്രമോഷൻ ചടങ്ങിനിടെയാണ് സംഭവമുണ്ടായത്. പ്രേക്ഷകർക്കൊപ്പം സിനിമ കാണാനായി സിനിമയിലെ അഭിനേതാക്കളും അണിയറ പ്രവർത്തകരും എത്തിയിരുന്നു. ചിത്രത്തിൽ വില്ലൻ വേഷത്തിലാണ് എൻ ടി രാമസ്വാമി എത്തിയത്. അതിനിടെയാണ് വില്ലൻ വേഷം ചെയ്ത നടനെതിരെ ആക്രമണമുണ്ടായത്.
Emotional Viewer Attacks Actor NT Ramaswamy After Watching Love Reddy
— TopTeluguNews (@TheSPRWorld) October 25, 2024
An emotional viewer reportedly attacked actor NT Ramaswamy after watching the intense scenes in Love Reddy. Some believe this was staged as part of the movie’s promotion, while others claim it was real.… pic.twitter.com/CGZZ2d3NbH
താരങ്ങളുടെ ഭാഗത്തേക്ക് പാഞ്ഞെത്തിയ സ്ത്രീ നടന്റെ ഷർട്ടിൽ കയറിപ്പിടിക്കുകയും ആക്രമിക്കുകയുമായിരുന്നു. മറ്റ് താരങ്ങളും അണിയറ പ്രവർത്തകരുമാണ് ഇവരെ തടഞ്ഞത്. എന്നാൽ ഇവരെ മാറ്റി നിർത്തിയിട്ടും ദേഷ്യപ്പെട്ട് നടനു നേരെ ഇവർ പാഞ്ഞടുക്കുന്നതും വിഡിയോയിലുണ്ട്.
സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിഡിയോ. പല തരത്തിലുള്ള അഭിപ്രായങ്ങളാണ് ഉയരുന്നത്. നടനെതിരെ ആക്രമണം നടത്തിയ സ്ത്രീയെ രൂക്ഷമായി വിമർശിക്കുന്നവരുണ്ട്. സിനിമാക്കാരുടെ തന്നെ പ്രമോഷനൽ സ്റ്റണ്ട് ആണ് ഈ സംഭവമെന്നാണ് മറ്റ് ചിലരുടെ വിമർശനം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.