കൊല്‍ക്കത്ത: സംസ്ഥാന സർക്കാരിന്റെ കീഴില്‍ പ്രവർത്തിക്കുന്ന ആശുപത്രികളിലെ ഡോക്ടർമാർ കൂട്ടമായി രാജിവയ്‌ക്കുന്നത് അനുവദിക്കില്ലെന്നറിയിച്ച് മമതാ ബാനർജി.
ആർജി കാർ മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടർ ക്രൂരബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സാഹചര്യത്തില്‍ നീതി തേടി ജൂനിയർ ഡോക്ടർമാർ സമരം ചെയ്യുകയും എന്നാല്‍ സംസ്ഥാന സർക്കാർ അവരെ കണ്ടഭാവം നടിക്കാതിരിക്കുകയും ചെയ്തതോടെയായിരുന്നു ഡോക്ടർമാരുടെ കൂട്ടരാജി.എന്നാല്‍ ഇത് അനുവദിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് തൃണമൂല്‍ സർക്കാർ. ചട്ടപ്രകാരം ഓരോരുത്തരായി രാജിവച്ചാല്‍ മാത്രമേ സ്വീകരിക്കൂവെന്നാണ് മമത അറിയിക്കുന്നത്.
നിരാഹാര സമരം തുടരുന്ന ജൂനിയർ ഡോക്ടർമാരുടെ ആരോഗ്യനില മോശമായിട്ടും ആവശ്യങ്ങള്‍ അംഗീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകാത്ത പശ്ചാത്തലത്തിലായിരുന്നു കൂട്ടരാജി. മുതിർന്ന ഡോക്ടർമാർ എല്ലാവരും ചേർന്ന് വലിയൊരു പേപ്പറില്‍ ഒപ്പിട്ട് രാജിക്കത്ത് നല്‍കുകയായിരുന്നു.
നൂറിലധികം ഡോക്ടർമാർ ഇത്തരത്തില്‍ ചുമതലയൊഴിഞ്ഞു. ഓരോരുത്തരും തങ്ങളുടെ മുതിർന്ന ഉദ്യോഗസ്ഥന് വ്യക്തിപരമായ രാജിക്കത്ത് അയക്കണം, എങ്കില്‍ മാത്രമേ രാജി സ്വീകരിക്കൂവെന്ന് മമതയുടെ മുഖ്യ ഉപദേശകനായ ആലാപൻ ബന്ദ്യോപദ്യായ് അറിയിച്ചു.
കാര്യങ്ങള്‍ കൂടുതല്‍ വഷളാകുമ്പോഴും ഡോക്ടർമാരുടെ സുരക്ഷയ്‌ക്കായി അടിയന്തര നടപടി സ്വീകരിക്കാത്ത ബംഗാള്‍ സർക്കാരിനെതിരെ അതിരൂക്ഷ വിമർശനമാണ് ഉയരുന്നത്.കൂട്ടരാജി വച്ചിട്ടും, ഓരോരുത്തരായി രാജിവയ്‌ക്കൂവെന്ന അനിഷേധ്യ നിലപാട് സ്വീകരിക്കുന്ന മമതയ്‌ക്കെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് മനുഷ്യാവകാശ പ്രവർത്തകരുടെ തീരുമാനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.