ഓസ്ട്രേലിയ: ഓസ്ട്രേലിയയിലെ സ്നോവി മൗണ്ടന്‍സില്‍ സോളോ ഹൈക്കിംഗിനിടെ കാണാതായ 48 കാരിയായ സ്ത്രീയെ ആറ് ദിവസത്തിന് ശേഷം പാമ്പ്കടിയേറ്റ് പരിക്കേറ്റ നിലയില്‍ കണ്ടെത്തി.
ഒക്ടോബര്‍ 27 ന് വൈകുന്നേരം 4:50 ന്, നാഷണല്‍ പാര്‍ക്ക് ആന്റ് വൈല്‍ഡ് ലൈഫ് സര്‍വീസ് ഓഫീസര്‍ ലോവിസ സ്ജോബെര്‍ഗ് എന്ന സ്ത്രീയെയാണ് കാണാതാകുകയും പിന്നീട് പരിക്കേറ്റതായും കണ്ടെത്തിയത്.'പാമ്പ് കടിയേറ്റതായി കരുതപ്പെടുന്ന അവളെ ന്യൂസൗത്ത്വെയ്ല്‍സ് ആംബുലന്‍സ് പാരാമെഡിക്കുകള്‍ സംഭവസ്ഥലത്ത് തന്നെ ചികിത്സിച്ചു, പിന്നീട് കൂമ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുമെന്ന് പോലീസ് പറഞ്ഞു.
ദുര്‍ഘടമായ ഭൂപ്രദേശത്ത് ദിവസങ്ങളായി അലഞ്ഞുതിരിയുക ആയിരുന്നു എന്നും നാല് ദിവസം മുമ്പ് ഒരു കോപ്പര്‍ഹെഡ് പാമ്പ് തന്നെ കടിച്ചെന്ന് രക്ഷാപ്രവര്‍ത്തകരോട് സ്ജോബെര്‍ഗ് പറയുകയും ചെയ്തതായി ന്യൂ സൗത്ത് വെയില്‍സ് പോലീസ് സൂപ്രണ്ട് ടോബി ലിന്‍ഡ്സെ പറഞ്ഞു.
കോസ്സിയൂസ്കോ നാഷണല്‍ പാര്‍ക്കിലെ സ്ഥിരം സന്ദര്‍ശകയും പ്രദേശത്തെ കാട്ടു കുതിരകളുടെ ഫോട്ടോയെടുക്കുന്നതില്‍ പേരുകേട്ടവളുമായ മിസ് സ്ജോബെര്‍ഗ് കൊണ്ടുപോയ വാടകകാര് തിരികെ കൊടുക്കാതെ വന്നതോടെയാണ് അവരെ കാണാതായെന്ന വാര്‍ത്ത പുറത്തുവന്നത്
. വാടകയ്ക്ക് കാര്‍ നല്കുന്ന കമ്പിനി ഇത് അധികൃതരെ അറിയിക്കാന്‍ നിര്‍ബ്ബന്ധിതരായി. പിന്നീട് ഈ കാര്‍ അണ്‍ലോക്ക് ചെയ്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി, ഇത് അവളുടെ സുരക്ഷയെക്കുറിച്ച് കൂടുതല്‍ ആശങ്കയുണ്ടാക്കി.
സ്നോവി മൗണ്ടന്‍സ് ഹൈവേയ്ക്ക് സമീപം കിയാന്ദ്ര കോര്‍ട്ട്ഹൗസില്‍ ഒരു കമാന്‍ഡ് സെന്റര്‍ സ്ഥാപിച്ചു, അവിടെ തിരച്ചില്‍ ആരംഭിച്ചു.
തിരച്ചില്‍ ഓപ്പറേഷനില്‍ സ്നിഫര്‍ ഡോഗ്, അഗ്നിശമന സേനാംഗങ്ങള്‍, പാര്‍ക്ക് റേഞ്ചര്‍മാര്‍, ഇന്‍ഫ്രാ-റെഡ് സാങ്കേതികവിദ്യ ഘടിപ്പിച്ച ഒരു ഹെലികോപ്റ്റര്‍ എന്നിവരുടെ സഹായം തേടിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
കോസ്സിയൂസ്കോ ദേശീയ ഉദ്യാനത്തിനു ചുറ്റുമുള്ള താപനില രാത്രിയില്‍ തണുത്തുറഞ്ഞ നിലയിലേക്ക് കൂപ്പുകുത്തിയതിനാല്‍, പ്രാരംഭ തിരയല്‍ ശ്രമങ്ങള്‍ പരാജയപ്പെട്ടു.
കോപ്പര്‍ഹെഡ് പാമ്പുകള്‍ അത്ര ആക്രമണകാരികള്‍ അല്ലെങ്കിലും ശക്തമായ ന്യൂറോടോക്സിക് വിഷം വഹിക്കുന്നവയാണ്. കടിയേറ്റാല്‍ തക്ക സമയത്ത് ചികിത്സിച്ചില്ലെങ്കില്‍ പരിക്ക് മാരകമാകുകയും ചിലപ്പോള്‍ മരണത്തിന് വരെ കാരണമായേക്കാമെന്നാണ് വിലയിരുത്തല്‍.
സ്ജോബര്ഗിന് അതിജീവനത്തിന് കാരണമായത് അവളുടെ പ്രതിരോധശേഷിയും രക്ഷാപ്രവര്‍ത്തകരുടെ അശ്രാന്ത പരിശ്രമവുമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.