കുടുംബ വഴക്ക്: മക്കളുടെ മുന്നിലിട്ട് ഭാര്യയെ ക്രൂരമായി വെട്ടി പരിക്കേല്‍പ്പിച്ച ശേഷം ഒളിവില്‍പോയ യുവാവ് പിടിയിൽ,

ആലപ്പുഴ: കുടുംബപ്രശ്നത്തെ തുടർന്ന് മക്കളുടെ മുന്നിലിട്ട് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച ശേഷം ഒളിവില്‍ പോയ യുവാവിനെ പൊലീസ് പിടികൂടി.

തുമ്പോളി വാർഡില്‍ വികസനം പടിഞ്ഞാറ് ആറാട്ടുകുളങ്ങര വീട്ടില്‍ ടിന്റുവിനെയാണ് (35) ആലപ്പുഴ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 11ന് ആയിരുന്നു സംഭവം. വാക്കു തർക്കത്തിനൊടുവില്‍ വെട്ടുകത്തി കൊണ്ട് ടിന്റു ഭാര്യയുടെ തലയിലും കഴുത്തിലും കൈക്കും വെട്ടുകയായിരുന്നു. 

ആക്രമണത്തില്‍ ഭാര്യയുടെ ഒരു വിരല്‍ നഷ്ടമാകുകയും വലതുകൈയുടെ സ്വാധീന ശേഷി താത്കാലികായി നഷ്ടപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് ടിന്റു തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു.

 കേസ് അന്വേഷണത്തിന് സി.ഐ സജികുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ ദേവിക, സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ ഗിരീഷ്, പി.കെ. സുഭാഷ്, ലവൻ, വിനുകൃഷ്ണൻ, സുജിത്ത്, എൻ. പി. സുബാഷ്, ഹരീഷ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു.

തുടർന്ന് തമിഴ് നാട് പൊലീസിന്റെ സഹായത്തോടെ ഈറോഡിനടുത്തുള്ള അമ്മപ്പെട്ടി എന്ന ഉള്‍ഗ്രാമത്തില്‍ നിന്ന് ടിന്റുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാൻഡ് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !