ആലപ്പുഴ: ചിറയിൽ പൊട്ടിവീണ വൈദ്യുതിക്കമ്പിയിൽ നിന്നു ഷോക്കേറ്റ് കർഷകൻ മരിച്ചു. എടത്വ മരിയാപുരം കാഞ്ചിക്കൽ ബെന്നി ജോസഫാണ് (62) മരിച്ചത്. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിൽ വൈദ്യുതി കമ്പി പൊട്ടിവീഴുകയായിരുന്നു.
വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നെങ്കിലും കമ്പി നീക്കുകയോ ഫ്യൂസ് ഊരുകയോ ചെയ്തില്ല എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.ചെറുതന നടുവിലേ പോച്ച വടക്ക് ദേവസ്വം തുരുത്ത് പാടശേഖരത്തിനു സമീപത്തെ ചിറയിലാണു രാത്രിയിലുണ്ടായ ശക്തമായ കാറ്റിലാണ് ചിറയിലേക്ക് വൈദ്യുത കമ്പി പൊട്ടിവീണത്. ഇത് വൈദ്യുത ബോർഡിനെ അറിയിച്ചപ്പോൾ നാട്ടുകാരോട് തന്നെ ഫ്യൂസൂരാൻ ആവശ്യപ്പെട്ടുകയായിരുന്നു.
എന്നാൽ ഊരിയ ഫ്യൂസ് മാറിപ്പോവുകയായിരുന്ന്. ഇത് അറിയാതെ രാവിലെ ഒൻപതോടെ കൃഷിയൊരുക്കത്തിനായാണ് ബെന്നി പാടത്തേക്ക് എത്തിയത്. ലൈൻ പൊട്ടിവീണത് അറിഞ്ഞെങ്കിലും വൈദ്യുതി വിഛേദിച്ചിട്ടുണ്ടെന്ന് കരുതി പാടത്തേക്ക് ഇറങ്ങുകയായിരുന്നു.
ബെന്നിക്ക് ഷോക്കേൽക്കുന്നത് കണ്ട് സമീപത്തു പമ്പിങ് നടത്തിയിരുന്ന ദേവസ്വം തുരുത്ത് വിബീഷ് ഓടിയെത്തി ഉടുവസ്ത്രം ചുറ്റി കമ്പി വലിച്ചു നീക്കിയെങ്കിലും രക്ഷിക്കാനായില്ല. വൈദ്യുതക്കമ്പി പൊട്ടിവീണതു ദേവസ്വം തുരുത്ത് പാടശേഖര സമിതി സെക്രട്ടറി ഗ്രിഗറി ജോർജാണു വൈദ്യുതി ബോർഡ് ഓഫിസിൽ അറിയിച്ചത്.
പല തവണ വിളിച്ചപ്പോഴാണു പ്രതികരിച്ചതെന്നും ആരെയെങ്കിലും വിളിച്ചു ഫ്യൂസ് ഊരാനായിരുന്നു നിർദേശമെന്നും ഗ്രിഗറി പറഞ്ഞു. ഒട്ടേറെപ്പേർ താമസിക്കുന്ന സ്ഥലമാണെന്നു പ്രത്യേകം പറഞ്ഞിരുന്നു. ഇന്നലെ രാവിലെ ഏഴോടെ വീണ്ടും വിളിച്ചപ്പോൾ, മറ്റു സ്ഥലങ്ങളിലും പോകേണ്ടതിനാൽ പിന്നീടു വരാമെന്നായിരുന്നു മറുപടി. രണ്ടു മണിക്കൂറിനു ശേഷമാണ് അപകടമുണ്ടായതെന്നും ഗ്രിഗറി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.