ആലപ്പുഴ: ആലപ്പുഴ നോർത്ത് സിഐ എസ് സജികുമാറിനെ എറണാകുളത്തേക്ക് സ്ഥലം മാറ്റി. സജികുമാറിനെ മാറ്റിയത് എറണാകുളം ജില്ലയിലെ രാമമംഗലത്തേയ്ക്കാണ്. സമരത്തിനിടെ സിപിഐ, സിപിഎം നേതാക്കളെ സര്‍ക്കിള്‍ ഇൻസ്പെക്ടർ മർദ്ദിച്ചത് വിവാദമായിരുന്നു.
സംഭവത്തില്‍ മുഖ്യമന്ത്രിക്ക് ആര്യാട് പഞ്ചായത്ത് പ്രസിഡന്‍റ് പരാതി നല്‍കിയിരുന്നു. സിപിഎം പുന്നമട ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്കെതിരെ പീഡന പരാതിയില്‍ കേസെടുത്തതും പ്രകോപനമായി. വാട്ടർ അതോറിറ്റി ഓഫീസിലേക്ക് സിപിഐ - സിപിഎം പഞ്ചായത്ത് അംഗങ്ങള്‍ നടത്തിയ ധർണയിലായിരുന്നു പൊലീസിന്‍റെ ബലപ്രയോഗം.അതേസമയം, ആലപ്പുഴ പുന്നമട ലോക്കല്‍ സെക്രട്ടറിക്കെതിരായ ലൈംഗിക പീഡനപരാതിയില്‍ ഇരയുടെ മൊഴി കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. പാർട്ടി ഓഫീസില്‍വെച്ച് ശരീരത്തില്‍ കടന്നുപിടിച്ചു. ലോക്കല്‍ സെക്രട്ടറിയാക്കാമെന്ന് പറഞ്ഞായിരുന്നു ലൈംഗികാതിക്രമമെന്നും പാർട്ടിയില്‍ പരാതി നല്‍കിയിട്ട് നീതി കിട്ടിയില്ലെന്നും മൊഴിയില്‍ പറയുന്നു.
കഴിഞ്ഞ വർഷം ഓഗസ്റ്റില്‍ പാട്യം ജംഗ്ഷനിലെ പാർട്ടി ഓഫീസില്‍ വെച്ചായിരുന്നു പുന്നമട ലോക്കല്‍ സെക്രട്ടറി എസ് എം ഇഖ്ബാലിന്‍റെ ലൈംഗിക ആതിക്രമമെന്നാണ് പരാതിക്കാരിയുടെ മൊഴി. പിന്നില്‍ നിന്ന് അനുവാദമില്ലാതെ കടന്ന് പിടിച്ചു. കുതറിമാറാൻ ശ്രമിച്ചിട്ടും പിടിവിട്ടില്ല. ബലം പ്രയോഗിച്ചാണ് രക്ഷപ്പെട്ടത്. പാർട്ടിയിലെ പദവികള്‍ വാഗ്ദാനം ചെയ്തായിരുന്നു അതിക്രമമെന്നും പാർട്ടി പ്രവർത്തക കൂടിയായ പരാതിക്കാരി പറയുന്നു.
ഇഖ്ബാലിനെതിര രണ്ട് തവണ പാർട്ടി സെക്രട്ടറിക്ക് അടക്കം പരാതി നല്‍കിയിരുന്നു. രണ്ട് തവണയും അന്വേഷണ കമ്മീഷനെ വച്ചെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. പാർട്ടിയില്‍ നിന്ന് നീതി കിട്ടുമെന്ന് കരുതിയാണ് ആദ്യം പൊലീസിനെ സമീപിക്കാതിരുന്നതെന്നും മൊഴിയിലുണ്ട്.
എന്നാല്‍ ഇഖ്ബാലിനെ വീണ്ടും ലോക്കല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഇതിന് പിന്നാലെയാണ് ആലപ്പുഴ നോർത്ത് പൊലീസില്‍ പരാതി നല്‍കിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.