മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന് ഹീത്രു വിമാനത്താവളത്തില്‍ ഊഷ്മള വരവേല്‍പ്പ് നൽകി ബ്രിട്ടനിലെ സീറോ മലബാര്‍ വിശ്വാസികള്‍. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തില്‍ പ്രോട്ടോ സിഞ്ചെല്ലൂസ് ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, ഫിനാന്‍സ് ഓഫീസര്‍ ഫാ. ജോ മൂലശ്ശേരി വിസി, ഫാ. ജോസ് അഞ്ചാനിക്കല്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന് ഹീത്രു വിമാനത്താവളത്തില്‍ ഊഷ്മള വരവേല്‍പ്പ് നൽകി ബ്രിട്ടനിലെ സീറോ മലബാര്‍ വിശ്വാസികള്‍
0
വ്യാഴാഴ്ച, സെപ്റ്റംബർ 12, 2024
ഹീത്രു: ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയില്‍ ആദ്യ സന്ദര്‍ശനത്തിനായി സീറോ മലബാര്‍ സഭയുടെ തലവനും പിതാവുമായ മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് ഇന്ന് യുകെയിൽ എത്തി. മേജര്‍ ആര്‍ച്ച് ബിഷപ്പായ ശേഷം ആദ്യമായിട്ടാണ് അദ്ദേഹത്തിന്റെ ബ്രിട്ടൻ സന്ദർശനം.
ഇന്നു മുതല്‍ ഈമാസം 28 വരെ നീണ്ടു നില്ക്കുന്ന അജപാലന സന്ദര്‍ശനത്തില്‍ ബ്രിട്ടനിലെ രൂപതയുടെ വിവിധ ഇടവകകളും മിഷന് കേന്ദ്രങ്ങളും മേജര്‍ ആര്‍ച്ച് ബിഷപ്പ് സന്ദര്‍ശിക്കും. വെസ്റ്റ് മിനിസ്റ്റര്‍ കാര്‍ഡിനല്‍ ഹിസ് എമിനന്‍സ് വില്‍സന്റ് നിക്കോള്‍സ്, ഇംഗ്ലണ്ടിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് മിഗ്വല്‍ മൗറി എന്നിവരുമായും മാര്‍ റാഫേല്‍ തട്ടില്‍ കൂടിക്കാഴ്ചകള്‍ നടത്തും.
സെപ്റ്റബര്‍ 15ന് വൂള്‍വര്‍ ഹാംപ്ടണില്‍ നടക്കുന്ന ആയിരത്തി അഞ്ഞൂറില്‍ പരം യുവജനങ്ങള്‍ പങ്കെടുക്കുന്ന 'ഹന്തൂസാ' എസ്എംവൈഎം കണ്വെന്ഷന് ഉദ്ഘാടനവും 16ന് ബിര്‍മിംഗ്ഹാമില്‍ ഗ്രേറ്റ് ബ്രിട്ടന് രൂപത പുതുതായി വാങ്ങിയ മാര്‍ യൗസേഫ് അജപാലന ഭവനത്തിന്റെയും രൂപതാ ആസ്ഥാനത്തിന്റെയും ആശിര്‍വാദ കര്‍മ്മവും 21ന് ബിര്‍മിംഗ്ഹാമിലെ ബെഥേല്‍ കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന തൈബൂസ വിമന്‍സ് ഫോറം വാര്‍ഷിക കണ്‍വെന്‍ഷന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിക്കും
പതിനേഴ് മിഷനുകളുടെയും ബ്രിസ്റ്റോളിലെ പുതിയ ഇടവകയുടെയും പ്രഖ്യാപനം നടത്തുന്ന അദ്ദേഹം രൂപത വൈദിക സമ്മേളനത്തിലും പങ്കെടുത്ത് സംസാരിക്കും. 22ന് പ്രെസ്റ്റന് മര്‍ത്ത് അല്‍ഫോന്‍സാ കത്തീഡ്രല്‍ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും പുതിയ മത ബോധന അധ്യായന വര്‍ഷം ഉദ്ഘാടനം ചെയ്യുകയും ചെയ്യും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.