അഫ്ഗാൻ വംശജൻ ഡൽഹിയിൽ വെടിയേറ്റ് കൊല്ലപ്പെട്ടു;ബിഷ്‌ണോയി സംഘം ഉത്തരവാദിത്തം ഏറ്റെടുത്തു; വീഡിയോ

ഡൽഹി: അഫ്ഗാൻ വംശജൻ ഡൽഹിയിൽ വെടിയേറ്റ് കൊല്ലപ്പെട്ടു; വീഡിയോ 

വ്യാഴാഴ്ച രാത്രി ഡൽഹിയിലെ ഗ്രേറ്റർ കൈലാഷ് ഏരിയയിൽ മോട്ടോർ സൈക്കിളിലെത്തിയ രണ്ട് അക്രമികൾ 35 കാരനായ ജിം ഉടമയെ വെടിവച്ചു കൊന്നതായി പോലീസ് അറിയിച്ചു.  ഗ്രേറ്റർ കൈലാഷിൽ ജിം ഉടമ നാദിർ ഷാ എന്ന 35 കാരനാണ് അക്രമികളുടെ വെടിയേറ്റ് മരിച്ചത്. ലോറൻസ് ബിഷ്‌ണോയി സംഘം ഉത്തരവാദിത്തം ഏറ്റെടുത്തു

അഫ്ഗാൻ വംശജനായ സിആർ പാർക്കിൽ താമസിച്ചിരുന്ന നാദിർഷാ ആക്രമണത്തിനിടെ ഒന്നിലധികം വെടിയുണ്ടകൾ ഏറ്റതിനെ തുടർന്ന് കൊല്ലപ്പെട്ടു. രാത്രി 10.45 ഓടെ വെടിവെപ്പിനെക്കുറിച്ച് പോലീസിന് ഫോൺ ലഭിച്ചു, ഗുരുതരമായി പരിക്കേറ്റ ഷായെ സംഭവസ്ഥലത്ത് കണ്ടെത്തി. സുഹൃത്തുക്കൾ ചേർന്ന് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. 

സംഭവത്തിനിടെ നിരവധി റൗണ്ട് വെടിയുതിർത്തതായും സ്ഥലത്തുനിന്ന് ഒഴിഞ്ഞ വെടിയുണ്ടകൾ കണ്ടെടുത്തതായും പോലീസ് അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !