അബുദാബി : സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട പ്രവാസികൾക്ക് ആശ്വാസമാകുന്നതാണ് യു എ ഇയിൽ നടപ്പാക്കിയ പൊതുമാപ്പ് .
ഗുരുതര കുറ്റകൃത്യങ്ങളിൽ പെട്ടവർക്ക് ആനുകുല്യം ലഭിക്കില്ല. വാടക കുടിശിക ഉൾപ്പെടെ ചെക്ക് കേസിൽപ്പെട്ട് നിയമലംഘകരായി കഴിയുന്നവർക്കു പൊതുമാപ്പ് ഉപയോഗപ്പെടുത്താൻ അവസരമുണ്ടെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ആദ്യം കേസ് നിലവിലുള്ള പ്രദേശത്തെ എക്സിക്യൂഷൻ കോടതിയിൽ ഇളവു തേടി അപേക്ഷ നൽകണം.
കേസിന്റെ ഗൗരവം അനുസരിച്ച് യാത്രാ, ഇമിഗ്രേഷൻ വിലക്ക്, ബാങ്ക് അക്കൗണ്ട്/സ്വത്ത് മരവിപ്പിക്കൽ തുടങ്ങിയ ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ടാകാം.
ചില പ്രത്യേക കേസുകളിൽ അറസ്റ്റ് വാറന്റും ഉണ്ടായേക്കാം. ഇതിൽ യാത്രാവിലക്ക് ഒഴികെയുള്ളവ മാറ്റിയെടുക്കാൻ സാധിക്കുമെന്നാണ് നിയമവിദഗ്ധർ പറയുന്നത്. തിരിച്ചടയ്ക്കാനുള്ള മൊത്തം തുക തവണകളായി നൽകുന്നതിന് അപേക്ഷ നൽകാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.