ജനവാസ കേന്ദ്രങ്ങള്‍ ഒഴിവാക്കാതെ പരിസ്ഥിതി ലോല മേഖല കരടുവിജ്ഞാപനം ഇറക്കിയതിനെതിരെ കോഴിക്കോട് പ്രതിഷേധം ശക്തമാകുന്നു. വിജ്ഞാപനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ജനപ്രതിനിധികൾ പങ്കെടുത്ത യോഗത്തിനുശേഷം എം കെ രാഘവൻ എം.പി പറഞ്ഞു. താമരശേരി രൂപതാധ്യക്ഷന്‍ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ആശങ്ക അറിയിച്ചു.
പാരിസ്ഥിതികമായി പ്രാധാന്യം നൽകേണ്ടതായി ഇന്ത്യാ ഗവൺമെന്റ് നിശ്ചയിച്ച ജൈവ മേഖലകളാണ് പരിസ്ഥിതിലോല പ്രദേശം (Eco Sensitive Zone-ESZ) അല്ലെങ്കിൽ പരിസ്ഥിതി ദുർബലമായ പ്രദേശങ്ങൾ (Ecologically Fragile Areas-EFA). ഇത്തരം പ്രദേശങ്ങൾക്ക് ചുറ്റുമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നിയന്ത്രിക്കുക വഴി സംരക്ഷിത പ്രദേശങ്ങളിലേക്ക് ഒരുതരം “ഷോക്ക് അബ്സോർബറുകൾ” സൃഷ്ടിക്കുക എന്നതാണ് ഇക്കോ സെൻസിറ്റീവ് സോണുകൾ പ്രഖ്യാപിക്കുന്നതിന്റെ ലക്ഷ്യം. ഉയർന്ന പരിരക്ഷയുള്ള പ്രദേശങ്ങളിൽ നിന്ന് കുറഞ്ഞ പരിരക്ഷയുള്ള മേഖലകളിലേക്കുള്ള പരിവർത്തന മേഖലയായും ഇത്തരം മേഖലകൾ വർത്തിക്കുന്നു.
മാനദണ്ഡങ്ങൾ, പ്രധാനമായും ജൈവ വൈവിധ്യത, നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന സസ്യങ്ങളുടെയോ ജന്തുക്കളുടെയോ സാന്നിധ്യം, ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ (പ്രത്യേകിച്ചും നിമ്‌നോന്നത, മണ്ണൊലിപ്പിനുള്ള സാധ്യതകൾ), മഴയുടെ അളവും തീക്ഷ്ണതയും എന്നിവയെല്ലാം ദുർബലത കണക്കാക്കുന്നതിനുള്ള ഘടകങ്ങളാണ്. എന്നാൽ കസ്തൂരി രംഗൻ റിപ്പോർട്ടാണ് കേരളത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ അടിസ്ഥാന രേഖയായി കേരള സർക്കാർ കണക്കാക്കുന്നത്. സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് തയ്യാറാക്കിയ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടിക കേന്ദ്ര സർക്കാർ അംഗീകരിച്ചിട്ടില്ല.
ഇ.എസ്.എ പരിധി വനത്തിനുള്ളില്‍ നിലനിര്‍ത്തുമെന്ന ഉറപ്പ് പാലിക്കാതെ വിജ്ഞാപനം ഇറക്കിയതാണ് രൂക്ഷമായ പ്രതിഷേധത്തിനും ആശങ്കയ്ക്കും കാരണം. വനം റവന്യു വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ സര്‍വേ നടത്തി നിശ്ചയിച്ച അതിര്‍ത്തിയല്ല വിജ്ഞാപനത്തിലുള്ളത്. ഈ സാഹചര്യത്തിലാണ് കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതെന്ന് എം കെ രാഘവന്‍ എം പി.
ഗ്രാമ പഞ്ചായത്തുകൾ തയ്യാറാക്കിയ വിവരങ്ങൾ ഉൾപ്പെടുത്തി പുതിയ റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിക്കണമെന്നാണ് എം പി വിളിച്ചുചേര്‍ത്ത യോഗത്തിലുയര്‍ന്ന പ്രധാന ആവശ്യം . കോഴിക്കോടിന്റ മലയോരമേഖലയില്‍ കര്‍ഷകരുടേയും വിവിധ സംഘടനകളുടേയും നേതൃത്വത്തില്‍ പ്രതിഷേധം ശക്തമാണ്. താമരശേരി രൂപതാ അധ്യക്ഷന്‍ റെമജിയോസ് ഇഞ്ചനാനിയല്‍ തൃശൂരിലെത്തി മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് മലയോരമേഖലയുടെ ആശങ്ക അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.