ഓസ്ട്രേലിയ: നായ്ക്കളുടെ ആക്രമണം വർദ്ധിച്ചു; ഒരു ലക്ഷം ഡോളർ പിഴയും ജയിൽ ശിക്ഷയും പിഴ ഇരട്ടിയുമാകാം
നായ്ക്കളുടെ ആക്രമണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, സൗത്ത് ഓസ്ട്രേലിയൻ ഗവൺമെന്റ് പുതിയ നിയമം നടപ്പിലാക്കുന്നു. ഒരു ലക്ഷം ഡോളർ വരെ പിഴയും അതോടൊപ്പം ജയിൽ ശിക്ഷയും ലഭിക്കാവുന്ന വിധത്തിലാണ് പുതിയ നിയമം നിലവിൽ വന്നിരിക്കുന്നത്.
മരണമോ ഗുരുതരമായ പരുക്കോ ഉണ്ടാക്കുന്ന നായ്ക്കളുടെ ഉടമകൾക്ക് 25000 ഡോളർ വരെ പിഴ ശിക്ഷ ലഭിക്കും. എന്നാൽ ആക്രമിച്ച നായയെ ഇതിനു മുൻപ് "അപകടകാരിയായി" പ്രഖ്യാപിച്ചിട്ടുള്ളതാണെങ്കിൽ പിഴ ശിക്ഷ ഇരട്ടിയാകും. നായ്ക്കളെക്കൊണ്ട് ബോധപൂർവ്വം ആളുകളെ ആക്രമിപ്പിക്കുന്നവർക്ക് ഒരു ലക്ഷം ഡോളർ വരെ പിഴയോ നാലുവർഷം ജയിലോ ലഭിക്കും.
കഴിഞ്ഞവർഷം സംസ്ഥാനത്ത് ആകമാനം 1200 ആക്രമണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ആക്രമണത്തിനിരയായ 500 ഓളം ആളുകൾ ആശുപത്രിയിൽ ചികിത്സ തേടുകയുമുണ്ടായി. ഇതാണ് സർക്കാരിനെ ശക്തമായ പുതിയ നിയമം നടപ്പിലാക്കാൻ പ്രേരിപ്പിച്ചത്. അടുത്തയാഴ്ച മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.