ദ്രോഗ്ഡ: പന്ത്രണ്ട് മണിക്കൂറോളം നീണ്ടുനിന്ന ആഘോഷം.. ചരിത്രത്തിൽ ഇടം നേടി അയർലണ്ടിലെ IFA ഓണാഘോഷം....
ദ്രോഗ്ഡയിലെ പ്രവാസി ഇന്ത്യൻ കൂട്ടായ്മയായ ഇന്ത്യൻ ഫാമിലി അസോസിയേഷൻ (IFA) സെപ്റ്റംബർ ഏഴാം തീയതി ശനിയാഴ്ച GAA Termonfeckin ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ‘പൊന്നോണം 24’ ജനബാഹുല്യവും, സംഘാടന മികവും, പ്രോഗ്രാമുകളുടെ നിലവാരവും കൊണ്ട് ചരിത്ര സംഭവം ആയി മാറി.
800 ൽ പരം ആളുകൾ പങ്കെടുത്ത ഓണാഘോഷം ദ്രോഗ്ടയിൽ എന്നല്ല അയർലണ്ടിലെ മറ്റേതൊരു കൗണ്ടിയിലും അപൂർവത തന്നെ ആണ്. IFA യുടെ ഭാരവാഹികൾക്കൊപ്പം കൗൺസിലർ Ejiro O’Hare Stratton ഓണാഘോഷങ്ങൾക്ക് തിരികൊളുത്തി.
ഇതുവരെ അനുഭവിക്കാത്ത അവിസ്മരണീയ ഓണാഘോഷത്തിനാണ് ദ്രോഗ്ട സാക്ഷ്യം വഹിച്ചത്. പന്ത്രണ്ട് മണിക്കൂറോളം നീണ്ടുനിന്ന ആഘോഷം രാവിലെ 10 മണിക്ക് വിവിധയിനം ഗെയിമുകളോടെ ആരംഭിച്ച് വൈകിട്ട് 10 മണിക്ക് ആവേശത്തിന്റെ പരകോടിയിൽ എത്തിച്ച DJ യിൽ അവസാനിക്കുമ്പോൾ ആദ്യാന്ത്യം അഭൂതപൂർവമായ നിറഞ്ഞ സദസ് ആനന്ദഘോഷത്തിൽ ആയിരുന്നു.
ഹാസ്യ തമ്പുരാക്കന്മാരായ കലാഭവൻ ജോഷി, പ്രശാന്ത് കാഞ്ഞിരമറ്റം, ബൈജു ജോസ്, ഷിനോ പോൾ, ശ്രീലക്ഷ്മി എന്നിവർ ചേർന്നൊരിക്കിയ മെഗാ ഷോയും, ദ്രോഗ്ടയുടെ സ്വന്തം DJ റയാൻ മാത്യു (DJ Velocity) ഒരുക്കിയ DJ കൂടി ആയപ്പോൾ ആഘോഷം ഉച്ചസ്ഥായിയിൽ ആയി . ഓണാഘോഷ പരിപാടികൾക്ക് ഒത്തുകൂടിയ എല്ലാവർക്കും രുചികരവും വിഭവ സമൃദ്ധവുമായ ഓണസദ്യയും, വൈകുന്നേരം കപ്പ ബിരിയാണിയും, റിഫ്രഷ്മെന്റും IFA ഒരുക്കിയിരുന്നു.
സ്മാർട്ട് TV, മൊബൈൽ ഫോൺ, സൈക്കിൾ, ഹോം തിയേറ്റർ, എയർ ഫ്രൈർ തുടങ്ങിയ നിരവധിയായ സമ്മാനങ്ങൾ IFA പൊന്നോണം 2024 റാഫിൽ ടിക്കറ്റ് വിജയികൾക്ക് സമ്മാനിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.