ഇടുക്കി :പീരുമേട് താലൂക്കില്‍ അത്യാഹിതങ്ങളോ ആത്മഹത്യയോ മൂലം മരിക്കുന്നവരുടെ മൃതശരീരങ്ങള്‍ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലോ കോട്ടയം മെഡിക്കല്‍ കോളജിലോ പോസ്റ്റ്മോര്‍ട്ടം ചെയ്യാന്‍ കഴിയുമോ എന്ന് പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റീസ് അലക്സാണ്ടര്‍ തോമസ്.
സംസ്ഥാന പോലീസ് മേധാവിയും ആരോഗ്യവകുപ്പ് ഡയറക്ടറും ഇക്കാര്യം പരിശോധിച്ച് മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു. പെരുവന്താനം, കൊക്കയാര്‍ പഞ്ചായത്തുകളില്‍ ആത്മഹത്യയോ അത്യാഹിതമോ കാരണം മരിക്കുന്നവരുടെ മൃതശരീരങ്ങള്‍ ജില്ലയിലെ ആശുപത്രികളില്‍ത്തന്നെ പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്ന ആരോഗ്യവകുപ്പിന്റെ നിര്‍ദേശത്തിനെതിരേ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.പീരുമേട്ടിലെ പഞ്ചായത്തുകളില്‍നിന്ന് ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് 100 കിലോമീറ്റര്‍ ദൂരമുണ്ടെന്നും കോട്ടയം മെഡിക്കല്‍ കോളജിലേക്ക് 55 കിലോമീറ്റര്‍ മാത്രമാണുള്ളതെന്നും പരാതിക്കാരനായ പെരുവന്താനം സ്വദേശി മുഹമ്മദ് നിസാര്‍ പരാതിയില്‍ പറഞ്ഞു.
അതത് ജില്ലകളില്‍ തന്നെ പോസ്റ്റ്മോര്‍ട്ടം നടത്തണമെന്ന് ഡോക്ടര്‍മാരും പോലീസും നിര്‍ബന്ധം പിടിക്കുകയാണെന്നും പരാതിയില്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് പീരുമേട് താലൂക്കിലെങ്കിലും ഇളവ് നല്കാന് കഴിയുമോ എന്ന് കമ്മീഷന് ആരാഞ്ഞത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.