പോത്താനിക്കാട്: പോത്താനിക്കാട് കിസാൻ സഭ പുഷ്പ കൃഷി വിളവെടുപ്പ് നടത്തി
അഖിലേന്ത്യ കിസാൻ സഭ പോത്താനിക്കാട് പ്രാദേശിക സഭയുടെ നേതൃത്വത്തിൽ പോത്താനിക്കാട് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ ചാത്തംകണ്ടം ജോണിയുടെ ഒരേക്കർ സ്ഥലത്ത് കൃഷി ചെയ്ത ചെണ്ടുമല്ലി പുഷ്പ കൃഷിയുടെ വിളവെടുപ്പ് മീറ്റ് പ്രോഡക്റ്റ് ഓഫ് ഇന്ത്യ ചെയർമാൻ ഇ കെ ശിവൻ ഉദ്ഘാടനം ചെയ്തു. കിസാൻ സഭ മണ്ഡലം സെക്രട്ടറി വിൻസൻ ഇല്ലിക്കൽ അധ്യക്ഷനായി
സിപിഐ പോത്താനിക്കാട് ലോക്കൽ സെക്രട്ടറി എൻ എ ബാബു, കിസാൻ സഭ പോത്താനിക്കാട് പ്രാദേശിക സഭ പ്രസിഡൻ്റ് ബിജു ജോർജ്,
കിസാൻ സഭ മണ്ഡലം കമ്മിറ്റിയംഗം വി. ഒ കുറുമ്പൻ കിസാൻ സഭ ജില്ലാ എക്സിക്യൂട്ടീവ് അംഗം ' എം എസ് അലിയാർ കൃഷി ഓഫീസർ കെ എസ് സണ്ണി ഗ്രാമപഞ്ചായത്ത് അംഗം മേരി തോമസ് കൃഷി അസിസ്റ്റൻ്റ് കെ പി സെറീന, റോയ് മാത്യു, ജോർജ് തെങ്ങുംകൂടി, തങ്ക കുറുമ്പൻ തുടങ്ങിയവർ സംബന്ധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.