യുകെയിൽ പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ളവരെ കാണാതാകുന്നതായി റിപ്പോർട്ട്.

ലണ്ടൻ :യുകെയിൽ ഓരോ 90 സെക്കൻഡിലും ഒരാളെ വീതം കാണാതാകുന്നതായി റിപ്പോർട്ട്. കാണാതായവരെ സംബന്ധിച്ച കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് സസക്സിലാണ്.

ഇക്കഴിഞ്ഞ ജൂൺ മാസത്തിലെ കണക്കുകൾ പ്രകാരം കാണാതായവരെ കണ്ടെത്താനുള്ള കേസുകൾ ഏകദേശം 23 ൽപ്പരമാണ്‌. നിരവധി വർഷങ്ങൾക്ക് മുൻപ് കാണാതായ ആളുകൾ വരെ സസക്സ് പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതികളിൽ ഉൾപ്പെടുന്നു.

സ്കൂൾ വിദ്യാർഥികൾ മുതൽ വൃദ്ധരായവർ വരെ പട്ടികയിൽ ഉൾപ്പെടുന്നു. ഇവരെ കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് പൊലീസ് അധികൃതർ. കാണാതായ ആളുകളെ കണ്ടെത്തി ബന്ധുക്കളെ ഏൽപ്പിക്കുവാൻ ശ്രമിക്കുന്ന യുകെ ചാരിറ്റിയായ മിസ്സിങ് പീപ്പിളാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തു വിട്ടത്.

കാണാതായവരിൽ ഇന്ത്യൻ വംശജരും മലയാളികളും ഉൾപ്പെടുന്നു. ഇക്കഴിഞ്ഞ ജൂണിൽ 15 വയസ്സുകാരിയായ മലയാളി പെൺകുട്ടിയെ കാണാതായിരുന്നു. സസക്സ് പൊലീസും മാധ്യമങ്ങളും പുറത്തു വിട്ട തിരച്ചിൽ നോട്ടീസിനോടുവിൽ പെൺകുട്ടിയെ മാതാപിതാക്കൾക്ക് അരികിൽ എത്തിച്ചു. 

ഏതാനും ദിവസങ്ങൾക്ക് മുൻപ് സസക്സിലെ മൗണ്ട് ഫീൽഡിൽ നിന്നും ഇന്ത്യൻ വംശജയായ 15 വയസ്സുകാരി പെൺകുട്ടിയെ കാണാതായിരുന്നു. ഇത് സംബന്ധിച്ച വിവരങ്ങൾ സസക്സ് പൊലീസ് സമൂഹ മാധ്യമങ്ങളിൽ പങ്ക് വച്ചെങ്കിലും കഴിഞ്ഞ ദിവസം നീക്കം ചെയ്തു. 

കാണാതായവരെ കണ്ടെത്താൻ അതാത് പൊലീസ് സ്റ്റേഷനുകൾക്ക് പുറമെ 116 000 എന്ന നമ്പറിൽ വിളിച്ചോ 116000@missingpeople.org.uk എന്ന ഇമെയിലിൽ വിവരങ്ങൾ അയച്ചോ സൗജന്യമായും രഹസ്യമായും റിപ്പോർട്ട് ചെയ്യാമെന്ന്‌ മിസ്സിങ് പീപ്പിൾ അധികൃതർ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !