കൊച്ചി: ഫെഡറൽ വ്യവസ്ഥയെയും ജനാധിപത്യത്തെയും തകർത്ത അധികാരം ഒരിടത്ത് കേന്ദ്രീകരിക്കുക എന്ന സംഘപരിവാർ അജൻഡയാണ് ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പെന്ന് മന്ത്രി മുഹമ്മദ് റിയാസ്.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ വൈവിധ്യങ്ങളെ മാനിക്കാതെ, ഇന്ത്യൻ ബഹുസ്വരതയുടെ ജനവിധികളെ അട്ടിമറിക്കാനുള്ള സൂത്രവിദ്യയാണ് കേന്ദ്ര സർക്കാർ തേടുന്നത്. സംസ്ഥാന സർക്കാരുകളെ വറുതിയിലാക്കുക എന്ന തന്ത്രമാണ് ബി.ജെ.പി പരീക്ഷിക്കുന്നത്- അദ്ദേഹം ഫേസബുക്കിൽ കുറിച്ചു.
'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്' ഇന്ത്യൻ ജനാധിപത്യത്തിൻ്റെ മരണമണി...ഫെഡറൽ വ്യവസ്ഥയെയും ജനാധിപത്യത്തെയും തകർത്ത് അധികാരം ഒരിടത്ത് കേന്ദ്രീകരിക്കുക എന്ന സംഘപരിവാർ അജൻഡയാണ് 'ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്'. ഇന്ത്യൻ പാർലിമെൻ്ററി സമ്പ്രദായത്തെ അവസാനിപ്പിക്കുക എന്നതാണ് ഈ നീക്കത്തിൻ്റെ ലക്ഷ്യം.
സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ വൈവിധ്യങ്ങളെ മാനിക്കാതെ , ഇന്ത്യൻ ബഹുസ്വരതയുടെ ജനവിധികളെ അട്ടിമറിക്കാനുള്ള സൂത്രവിദ്യയാണ് കേന്ദ്ര സർക്കാർ തേടുന്നത്. സംസ്ഥാന സർക്കാരുകളെ വറുതിയിലാക്കുക എന്ന തന്ത്രമാണ് ബി ജെ പി പരീക്ഷിക്കുന്നത്. ഇന്ത്യൻ ജനാധിപത്യത്തിൻ്റെ ജീവൻ സംരക്ഷിക്കുവാൻ നമുക്ക് കൈകോർക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.