സഹോദരനെന്ന വ്യാജേന എൽകെജി വിദ്യാർത്ഥിനിയെ തടികൊണ്ട് പോകാൻ ശ്രമം; യുവാവ് അറസ്റ്റിൽ

എറണാകുളം: എൽകെജി വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ.

എറണാകുളം തോപ്പുപടി കണ്ണമാലി സ്വദേശി സച്ചിനെയാണ് (28) പൊലീസ് അറസ്റ്റ് ചെയ്തത്. സഹോദരൻ എന്ന വ്യാജേനയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.കുട്ടിയുടെ പേര് പറഞ്ഞാണ് സച്ചിൻ സ്‌കൂളിലെത്തിയത്. കുട്ടി ജനിച്ചസമയത്ത് വഴക്കിട്ട് പോയ സഹോദരനാണെന്ന് പറഞ്ഞാണ് അദ്ധ്യാപികയെ സമീപിച്ചത്. സംശയം തോന്നിയ അദ്ധ്യാപിക കുട്ടിയുടെ മാതാവിനെ വിളിച്ച് അന്വേഷിച്ചു. 

കുട്ടിക്ക് അങ്ങനെ ഒരു സഹോദരനില്ലെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു. തുടർന്ന് ഇങ്ങനെയൊരു കുട്ടി ഇവിടെ പഠിക്കുന്നില്ലെന്ന് ടീച്ചർ അറിയിച്ചതോടെ ഗേറ്റിന് പുറത്ത് കാത്തുനിന്ന ഇയാൾ മടങ്ങി പോവുകയായിരുന്നു.പിന്നാലെ കുട്ടിയുടെ അമ്മ പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !