തൃശ്ശൂർ: മാളയിൽ ബാർ ജീവനക്കാരും മദ്യപിക്കാൻ വന്നവരും തമ്മിൽ ബാറിനു പുറത്ത് സംഘർഷം.
ബാർ ജീവനക്കാരുടെ മർദ്ദനത്തിൽ മദ്യപിക്കാൻ എത്തിയ രണ്ടുപേർക്കും പരിക്കേറ്റു. ബാറിലെ ലൈറ്റ് പൊട്ടിയതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഇന്നുച്ചയ്ക്ക് മൂന്നരയോടെ മാള അനുപമ ലഗസി ബാറിലായിരുന്നു സംഘർഷം. ബാറിൽ മദ്യപിക്കാൻ എത്തി യുവാക്കൾ തമ്മിൽ വാക്കുതർക്കം ഉണ്ടായി.
ഇതിനിടയിൽ ഒരാൾ കൈയുയർത്തുകയും കൈ തട്ടി ബാറിലെ ലൈറ്റ് പൊട്ടുകയും ചെയ്തു. ഒടുവിൽ ബാർ ജീവനക്കാരുമായി സംസാരിച്ച് നഷ്ടപരിഹാരം നൽകാമെന്ന് ഉറപ്പിന്മേൽ പ്രശ്‌നം പരിഹരിച്ചു. എന്നാൽ ഇവർ പുറത്തിറങ്ങിയതോടെ സുരക്ഷാ ജീവനക്കാരും മദ്യപിക്കാൻ എത്തിയവരും തമ്മിൽ വീണ്ടും തർക്കം ഉണ്ടാവുകയായിരുന്നു.
ഇതിനിടയിലാണ് പോലീസിനെ പോലും വിളിക്കാതെ ബാറിന് പുറത്ത് മദ്യപിക്കാൻ എത്തിയവരെ അതിക്രൂരമായി മർദ്ദിച്ചത്. ആക്രമണത്തിൽ മദ്യപിക്കാൻ എത്തിയ അനുരാഗ്, അനീഷ് എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. സമീപത്തെ ചായക്കടയിൽ ചായ കുടിക്കുകയായിരുന്നു മുൻ സബ്ഇൻസ് പെക്ടർ സമയോചിത ഇടപെട്ടാണ് അക്രമം അവസാനിപ്പിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.