മുഖ്യമന്ത്രിസ്ഥാനത്തെ തന്നെ പിടിച്ചു കുലുക്കുന്ന രാഷ്രീയ വിവാദങ്ങൾക്ക് നടുവിൽ മുഖ്യമന്ത്രി നാളെ മാധ്യമങ്ങളെ കാണും

തിരുവനന്തപുരം: എഡിജിപി എം ആർ അജിത്കുമാറിനെതിരെയുള്ള ആരോപണങ്ങൾ, തൃശൂർ പൂരം വിവാദം തുടങ്ങി നിരവധി രാഷ്ട്രീയ വിവാദങ്ങൾ സജീവമായി നിലകൊള്ളുകയാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത്.

പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയുള ആരോപണങ്ങളിലും മുഖ്യമന്ത്രി പ്രതികരിക്കുമെന്നാണ് പ്രതീക്ഷ. തൃശൂർ പൂരം വിവാദത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്ന സിപിഐയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നത് പ്രധാനമാണ്. അതേസമയം, തൃശൂർ പൂരം കലക്കൽ വിവാദത്തിൽ സുനിൽകുമാറിന് ശേഷം പ്രതികരണവുമായി എത്തിയിരിക്കുകയാണ് മന്ത്രി കെ രാജൻ.

അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്നും., അന്വേഷണമില്ല എന്ന് ഇപ്പോഴാണ് കേൾക്കുന്നത്, അത് എന്താണെന്ന് പരിശോധിച്ച് മറുപടി നൽകാമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. 'പൂരത്തിനിടെയുണ്ടായ പ്രശ്‌നങ്ങളിൽ അന്വേഷണം വേണമെന്നത് പൊതുവേ ആവശ്യമായിരുന്നു. ഇതിന് പിന്നാലെ അന്വേഷണം നടത്തുകയും ചെയ്തു. അന്വേഷണ റിപ്പോർട്ട് പുറത്തുവിടണമെന്നാണ് ആവശ്യം. 

പാർട്ടിയെന്ന നിലയിൽ വിഷയം അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മുൻപിലും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. വിവരാവകാശ കമ്മീഷൻ റിപ്പോർട്ടിനെ കുറിച്ച് അറിയില്ല. അത്തരത്തിലൊരു റിപ്പോർട്ട് വന്നതിനെ കുറിച്ച് അന്വേഷിക്കും. അന്വേഷണം എന്നതിനോട് യോജിക്കുന്നില്ല. അന്വേഷണ റിപ്പോർട്ട് വേഗത്തിൽ വരിക എന്നതിനേക്കാളുപരി അന്വേഷണം നടക്കുകയാണ് പ്രധാനം', കെ രാജൻ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !