തൃശൂർ: തൃശൂർ റെയിൽവേ സ്‌റ്റേഷൻ രണ്ടാം കവാടത്തിനടുത്ത് തലകുത്തി നിൽക്കുന്ന നിലയിൽ യുവാവിൻ്റെ മൃതദേഹം.
അന്നമനടൂർ കാഞ്ഞിരപറമ്പിൽ മജിദിൻ്റെ ഷംജാദി(45)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്ന് രാവിലെ നടപ്പാതയോട് ചേർന്ന് മതിലിനുള്ളിലെ റെയിൽവെയുടെ സ്ഥലത്തെ ചെറിയ കാനയിലാണ് തലകുത്തി നിൽക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. മരണത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ശരീരത്തിൽ വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല. പോസ്റ്റ്‌മാർട്ടത്തിന് ശേഷമുള്ള കൊലപാതകമാണോയെന്ന് അറിയാൻ സാധിക്കുമെന്ന് പൊലീസ് പറഞ്ഞു. മൃതശരീരത്തിന് അടുത്ത് നിന്ന് ഇയാളുടെതെന്ന് കരുതുന്ന ബാഗ് കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നു. ഒരു വർഷമായി ഭാര്യയുമായി വേർപിരിഞ്ഞ് കഴിയുകയാണ് ഇയാൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.