കണ്ണൂർ: പാർട്ടി പരിപാടികളുടെ തിരക്കിലേക്ക് മടങ്ങിയെത്തി മുതിർന്ന സിപിഐഎം നേതാവ് ഐ പി ജയരാജൻ.
മാധ്യമങ്ങളും പ്രതിപക്ഷവും ബിജെപിയും നടത്തുന്ന കള്ളപ്രചരണങ്ങൾക്കെതിരെ എന്ന മുദ്രാവാക്യം ഉയർത്തി സിപിഐഎം സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മയിൽ ഐ പി ജയരാജൻ പങ്കെടുത്തു. പ്രതിഷേധ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച റാലിയുടെ മുൻനിരയിൽ അണിനിരന്ന ഐ പി ജയരാജൻ പരിപാടി ഉദ്ഘാടനം ചെയ്തു.
ഡിഡിഎഫ് കൺവീനർഎൽ സ്ഥാനത്ത് നിന്ന് മാറിയ ശേഷം പാർട്ടി ക്ഷണിച്ച പരിപാടികളിൽ പോലും പങ്കെടുക്കാതെ മാറി നിൽക്കുകയായിരുന്നു ഐ പി. 25 ദിവസത്തെ ഇടവേളക്ക് ശേഷമാണ് ഐ പി ജയരാജൻ വേദിയിലേക്കെത്തിയത്.
പയ്യമ്പലത്ത് ചികിത്സയിൽ കഴിയുന്നതുകൊണ്ടാണ് ചടയൻ ഗോവിന്ദൻ ദിനാചരണത്തിൽ പങ്കെടുക്കാതിരുന്നത് എന്നായിരുന്നു ഐ പി ജയരാജൻ്റെ വിശദീകരണം. അഴീക്കോടൻ രാഘവൻ അനുസ്മരണ ചടങ്ങിലും ഐ പി ജയരാജൻ പങ്കെടുത്തിരുന്നില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.