നോർത്ത് പറവൂർ : പാർട്ടി അഭ്യന്തര തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി എസ്ഡിപിഐ പറവൂർ മണ്ഡലം പ്രതിനിധി സഭ സംഘടിപ്പിച്ചു.
പറവൂർ വ്യാപാരഭവൻ കോൺഫറൻസ് ഹാളിൽ മണ്ഡലം പ്രസിഡൻ്റ് നിസാർ അഹമ്മദ് പതാക ഉയർത്തി. പ്രതിനിധിസഭപാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. റൈഹാനത്ത് ടീച്ചർ ഉദ്ഘാടനം ചെയ്തു.
രാജ്യത്തെ അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതം ആശങ്കയിലാക്കി മുന്നോട്ടു പോകുന്ന ഫാഷിസ്റ്റ് ഭരണകൂടത്തിനും അത് അഭിസംബോധന ചെയ്യാത്ത പ്രതിപക്ഷ കക്ഷികൾക്കും ബദലായി സാമൂഹിക ജനാധിപത്യം പ്രായോഗികമാക്കുന്ന എസ് ഡിപിഐ രാഷ്ട്രീയത്തെ ജനം നെഞ്ചേറ്റുന്ന കാലമാണ് വരാനിരിക്കുന്നത്. അതിന് നേതൃത്വം നൽകാൻ തയ്യാറുള്ള സമൂഹമായി മുന്നോട്ടുവരണമെന്നവർ ആവശ്യപ്പെട്ടു.ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഷാനവാസ് സി എസ്, ജില്ലാ കമ്മിറ്റിയംഗം ഹാരിസ് ഉമ്മർ എന്നിവർ തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
2024-27 കാലയളവിലേക്കുള്ള പുതിയ പറവൂർ മണ്ഡലം ഭാരവാഹികളായി
സിയാദ് സി എസ് (പ്രസിഡൻ്റ്)
നിസാർ അഹമ്മദ്
(വൈസ് പ്രസിഡന്റ്)
സുധീർ അത്താണി
(സെക്രട്ടറി)
അജേഷ് എൻ എം
(ജോയിൻ്റ് സെക്രട്ടറി)
കബീർ .എം .എ
(ട്രഷറർ)
സുൽഫിക്കർ വള്ളുവള്ളി,
ആഷ്ന റിയാസ് എന്നിവർ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു.
നിസാർ അഹമ്മദ് അധ്യക്ഷത വഹിച്ച പരിപാടിയിൽ മണ്ഡലം സെക്രട്ടറി സുധീർ അത്താണി കഴിഞ്ഞ ടേമിലെ റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന്
പ്രതിനിധി സഭയിൽ
പറവൂർ താലൂക്ക് ആശുപത്രി ജില്ലാ നിലവാരത്തിൽ ഉയർത്തുക, പറവൂരിൽ സർക്കാർ കോളേജ് അനുവദിക്കുക, മന്നം കേന്ദ്രീകരിച്ച് പഞ്ചായത്ത് രൂപീകരിക്കുക എന്നീ ആവശ്യങ്ങളിൽ പ്രമേയങ്ങൾ അവതരിപ്പിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ, വൈപ്പിൻ മണ്ഡലം സെക്രട്ടറി അറഫ മുത്തലിബ്,വിമൻ ഇന്ത്യ മൂവ്മെൻ്റ് സംസ്ഥാന പ്രസിഡന്റ് സുനിത നിസാർ, ജില്ലാ സെക്രട്ടറി ഫാത്തിമ അജ്മൽ,മണ്ഡലം പ്രസിഡൻ്റ് ഫിദ സിയാദ്, എസ് ഡി റ്റി യു ജില്ലാ കമ്മിറ്റി അംഗം യാക്കൂബ് സുൽത്താൻ, ഏരിയ വൈസ് പ്രസിഡന്റ് കെ.എം ഷാജഹാൻ,സെക്രട്ടറി ഹാരിസ് മുഹമ്മദ് എന്നിവർ സംബന്ധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.