കൊല്ലം: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു ഗർഭിണിയാക്കിയ യുവാവിന് ശിക്ഷ വിധിച്ച് കോടതി.
ശൂരനാട് പടിഞ്ഞാറ് വാഴപ്പള്ളി വടക്കത്തുവീട്ടിൽ ദിലീപാണ് (27) പ്രതി. കരുനാഗപ്പള്ളി പ്രത്യേക അതിവേഗ കോടതി ജഡ്ജി എഫ്.മിനിമോളാണ് 51 വർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചത്. പ്രതി തുടർച്ചയായി 20 വർഷം തടവ് അനുഭവിക്കണം. ഏറെനാളായി സൗഹൃദത്തിലായിരുന്നു ദിലീപ്. വിവാഹവാഗ്ദാനം നൽകി ഇയാൾ കുട്ടിയെ പലതവണ പീഡിപ്പിച്ചു.
2020 ഡിസംബറിൽ ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് ഗർഭിണിയാണെന്ന് അറിയുന്നത്. വിവര പരിശോധന നടത്തിയ ഡോക്ടർ ചൈൽഡ് ലൈനിൽ അറിയിച്ചു. ചൈൽഡ് ലൈൻ പ്രവർത്തകർ അറിയിച്ചതനുസരിച്ച് ശൂരനാട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പഠനത്തിൻ്റെ ഫോൺ പരിശോധിച്ചതിൽ നിന്ന് ദിലീപിനെപ്പറ്റിയുള്ള വിവരങ്ങൾ ലഭിച്ചു.
ഡിവൈ.എസ്.പി. ആയിരുന്ന രാജ്കുമാർ, സി.ഐ. ഫിറോസ്, എസ്.ഐ. റഷീദ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. കേസിൽ ജാമ്യമെടുത്ത് പുറത്തിറങ്ങിയ ദിലീപ് അതിജീവിതയുടെ മാതാപിതാക്കളെ വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. ഈ കേസിൽ നരഹത്യക്ക് കരുനാഗപ്പള്ളി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ കരുനാഗപ്പള്ളി സബ് കോടതയിൽ വിചാരണ നടക്കുകയാണ്. ഒളിവിൽപ്പോയ പ്രതി അതിജീവിതയുടെ സഹോദരനെ ഷോക്കടിപ്പിച്ചു കൊല്ലാൻ ശ്രമിക്കുകയും ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.