കൊൽക്കത്ത :ആർ.ജി. മെഡിക്കൽ കോളേജിലെ ഡോക്ടറുടെ ബാലത്സംഗക്കൊലയുടെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പിലെ ക്രമക്കേടുകളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ അറസ്റ്റുചെയ്യണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിന് ബി.ജെ.പി. എം.പി.യുടെ കത്ത്.
ബംഗാളിലെ പുരുളിയയിൽനിന്നുള്ള ലോക്‌സഭ എം.പിയും ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറിയുമായ ജ്യോതിർമയ് സിങ് മഹതോയാണ് ഐ.ഡി. ഡയറക്ടർക്ക് കത്തുനൽകിയത്.പ്രിൻസിപ്പലായിരിക്കെ സന്ദീപ് ഘോഷ് നടത്തിയ സാമ്പത്തിക ക്രമക്കേടുകളിൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് ജ്യോതിർമയ് സിങ് മഹതോ അഭിപ്രായപ്പെട്ടു. നിലവിൽ സി.ബി.ഐയും ഐ.ഡി.യും അന്വേഷിച്ചുവരുന്ന കേസാണിത്. ബംഗാളിലെ ആരോഗ്യമേഖലയിൽ വ്യാപകമായ അഴിമതിയും അധികാരദുർവിനിയോഗവും നടക്കുന്നതായി തെളിവുകൾ വ്യക്തമാക്കുന്നുവെന്ന് ബി.ജെ.പി. എം.പി. ട്വീറ്റ് ചെയ്തു.
ഡോക്ടറുടെ കൊലപാതകത്തിന് പിന്നാലെ സെമിനാർ ഹാളിൽ അറ്റകുറ്റപ്പണി നടത്താൻ ഉത്തരവിട്ടിരുന്നു. സന്ദീപ് ഘോഷ് ഒപ്പുവെച്ച ഉത്തരവ് തെളിവുകൾ ഇല്ലാതാക്കാനാണോ എന്ന സംശയം ഉയർത്തുന്നുണ്ട്. ആരോഗ്യവകുപ്പിലെ ഉന്നതരുടെ അറിവില്ലാതെ ഇത് നടക്കില്ലെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും മഹതോ കത്തിൽ പറയുന്നു. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമെന്ന നിലയിൽ ആരോഗ്യവകുപ്പിൽനിന്ന് പുറത്തുവരുന്ന ക്രമക്കേടുകളിൽ മമത ഉത്തരവാദിയാണ്.
സന്ദീപ് ഘോഷവുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ ഒറ്റപ്പെട്ട സംഭവമല്ല. ആരോഗ്യമന്ത്രിയെന്ന നിലയിൽ മമതയുടെ രാജി നിർണ്ണായകമാണ്. സന്ദീപ് ഘോഷ് കാണുന്നവരെ സംരക്ഷിക്കുന്നതിൽ മമതയുടെ പങ്ക് നിഷേധിക്കാൻ കഴിയില്ല. മുഖ്യമന്ത്രിയുടെ പങ്കിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി അറസ്റ്റ് ചെയ്യാനുള്ള നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.