അഞ്ചാംക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം നഗ്ന ചിത്രങ്ങൾ പകർത്തിയ രണ്ടുപേർ അറസ്റ്റിൽ

പത്തനംതിട്ട: അഞ്ചാംക്ലാസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ രണ്ടുപേരെ പത്തനംതിട്ട കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തു.

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ബന്ധുവും ഇയാളുടെ സുഹൃത്തും ചേർന്ന് പീഡിപ്പിച്ചതെന്ന് പോലീസ് പറയുന്നു. തോട്ടപ്പുഴശ്ശേരി നെടുപ്രയാറിൽ താമസിക്കുന്ന 45 കാരൻ ജയൻ, ഇയാളുടെ സുഹൃത്ത് പന്തളം മാന്തുക സ്വദേശിയായ 38 കാരൻ സുരേഷ് വിൽപ്പന നടത്തിയിരുന്നു. ആറന്മുളയിലെ ഒരു പൊളിഞ്ഞവീട്ടിൽ വെച്ച് ഇരുവരും ആദ്യം പീഡിപ്പിച്ചു. നഗ്ന ചിത്രങ്ങൾ മൊബൈലിൽ പകർത്തി.  

പിന്നീട് പലതവണ കുട്ടിയുടെ വീട്ടിൽ വെച്ചും പ്രതികൾ ബലത്സംഗത്തിനിരയാക്കി. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പോലീസ് ഹെൽപ്‌ലൈൻ മുഖേന വിവരം അറിഞ്ഞ് കോയിപ്രം പോലീസ്, കുട്ടിയുടെ വീട്ടിലെത്തി മൊഴിരേഖപ്പെടുത്തിയശേഷം കേസെടുക്കുകയായിരുന്നു. ജയൻ്റെ ഫോൺ ശാസ്ത്രീയ പരിശോധനക്കായി പിടിച്ചെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !