ആലക്കോട്: മകനെ ജീവനോടെ കാണാമെന്ന പ്രതീക്ഷ ഇല്ലാതായി. മൃതദേഹം എങ്കിലും കാണാൻ പറ്റിയാൽ മതിയായിരുന്നു.
19 ദിവസമായി ഞങ്ങൾ കാത്തിരിക്കുന്നു.വേദന കടിച്ചമർത്തി സഹിച്ചിരിക്കാനാവില്ല..' ഇനിയും കണ്ണീരില്ലാത്ത വാക്കുകളോടെ സുരേഷും ഉഷയും പറയുന്നു.കുവൈത്ത് സമുദ്രാതിർത്തിയിൽ ഇറാൻ ചരക്കുകപ്പൽ മുങ്ങി വെള്ളാട്ട് വെള്ളാട്ട് കാവുംകുടി സ്വദേശി കോട്ടയിൽ അമലിൻ്റെ കുടുംബം കാത്തിരിക്കാൻ തുടങ്ങിയിട്ട് 19 ദിവസം കഴിഞ്ഞു.ഈ മാസം ഒന്നിനാണ് കപ്പൽ കുവൈറ്റ് ഇന്ത്യക്കാർ മരിച്ചതായി റിപ്പോർട്ട് ചെയ്തത്. കപ്പലിൽ അമലും ഉണ്ടായിരുന്നു.
പുറത്തെടുത്ത മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനായി ഡിഎൻഎ പരിശോധനയ്ക്കു സഹകരിക്കാൻ കഴിഞ്ഞ 5ന് അമലിൻ്റെ വീട്ടിലേക്ക് ഇന്ത്യൻ എംബസിയിൽ നിന്ന് ഫോൺ വന്നു.ഡിഎൻഎ റിപ്പോർട്ട് നൽകി രണ്ടാഴ്ച കഴിഞ്ഞിട്ടും ഡിഎൻഎ മാച്ചായി എന്ന വിവരത്തിൽ കവിഞ്ഞ് മറ്റൊന്നും കുടുംബത്തിനു ലഭിച്ചില്ല. 'ഡിഎൻഎ പരിശോധനാ ഫലം വന്നതോടെ അമൽ ജീവിച്ചിരിപ്പുണ്ടാകുമെന്ന പ്രതീക്ഷയും കൈവിട്ടു. അവൻ്റെ മൃതദേഹം ഇവിടെ എത്തിക്കുന്നതിനെക്കുറിച്ച് വിവരം ലഭിക്കുന്നില്ല.
ഞങ്ങൾ ആരോട് ചോദിക്കും?. സഹായം തേടി മുഖ്യമന്ത്രിക്കും ജനപ്രതിനിധികൾക്കും അപേക്ഷ നൽകി. ഇനിയെന്താണ് ചെയ്യേണ്ടതെന്നറിയില്ല' സുരേഷിൻ്റെ വാക്കുകൾ ഇടറി. വിങ്ങലോടെ ഭാര്യ ഉഷയും മകൾ അൽഷയും സമീപത്തുണ്ടായിരുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബത്തിന് ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് സുരേഷ് മകനെ മറൈൻ കോഴ്‌സ് പഠിപ്പിച്ച് കപ്പലിൽ ജോലിക്ക് അയച്ചത്. അമലിൻ്റെ കൂടെ ഇതേ ഏജൻസി മുഖേന ജോലിക്കു കയറിയ തൃശൂർ സ്വദേശി അനീഷ് ഹരിദാസും അപകടത്തിൽ മരിച്ചു. അനീഷിൻ്റെ മൃതദേഹവും നാട്ടിലെത്തിയിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.