തിരുവനന്തപുരം: പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും മുന്നില്‍ പ്രശ്നങ്ങള്‍ ഉന്നയിച്ച ശേഷം പി.വി.അന്‍വര്‍ എംഎൽഎ പുറത്തു വീണ്ടും ആരോപണം ഉന്നയിക്കുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് സിപിഎം.
അന്‍വറിന്റെ നീക്കം പാര്‍ട്ടിക്കും സര്‍ക്കാരിനും എതിരെ വലതുപക്ഷ ശക്തികള്‍ക്ക് ആയുധം നല്കുന്നതു പോലെയാണെന്നും അന്‍വര്‍ പിന്മാറണമെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് പറഞ്ഞു.
‘‘ഇടതുപക്ഷ എംഎല്‍എയായ പി.വി.അന്‍വര്‍ പല വിഷയങ്ങളും പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും മുന്നില്‍ ഉന്നയിച്ചു. ഇതില്‍ അന്വേഷണം നടക്കുന്നുണ്ട്. ഇതിനിടയില്‍ വീണ്ടും ആരോപണങ്ങളുമായി അന്‍വര്‍ രംഗത്തെത്തി. ഇതിനെയെല്ലാം വലതുപക്ഷ ശക്തികള്‍ ആയുധമാക്കുകയാണ്. ആവര്‍ത്തിച്ചുള്ള ഇത്തരം പ്രസ്താവനകള്‍ ഒഴിവാക്കേണ്ടതായിരുന്നു.
അത്തരം നടപടികളില്‍നിന്ന് അടിയന്തരമായി അന്‍വര്‍ പിന്മാറണം. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ അദ്ദേഹത്തെ അക്കാര്യം ബോധ്യപ്പെടുത്തി തിരുത്തി മുന്നോട്ടുപോകും. ഇനി തുടര്‍ന്ന് ഇത്തരം പ്രസ്താവനകളും രീതികളും അവലംബിക്കരുതെന്നാണ് അന്‍വറിനോടു പാര്‍ട്ടിക്കു പറയാനുള്ളത്’’ - ഗോവിന്ദന് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.