ചെന്നൈ: ജോലി സമ്മർദങ്ങളെ എങ്ങനെ നേരിടണമെന്ന് കുട്ടികൾക്ക് വീട്ടിൽ നിന്ന് പഠിപ്പിച്ചുകൊടുക്കണമെന്നാണ് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ്റെ പരാമർശം.
ദൈവത്തെ ആശ്രയിച്ചാൽ ഇത്തരം സമ്മർദങ്ങളെ നേരിടാൻ കഴിയും. ചെന്നൈയിലെ ഒരു സ്വകാര്യ കോളേജിൽ നടന്ന ചടങ്ങിൽ കേന്ദ്ര മന്ത്രി നിർമ്മല സീതാരാമൻ്റെ പരാമർശം. ജോലി സമ്മർദം മൂലം മരിച്ച വാർത്ത രണ്ട് ദിവസം മുമ്പാണ് കണ്ടത്. ക്യാമ്പസ് റിക്രൂട്ട്‌മെൻ്റ് വഴി ജോലി നേടാനാണ് കോളേജിൽ നിന്ന് പഠിപ്പിക്കുന്നത്. എത്ര വലിയ ജോലി കിട്ടിയാലും സമർപ്പണങ്ങളെ നേരിടാൻ വീട്ടിൽ നിന്ന് പഠിപ്പിക്കണം.
ദൈവത്തെ ആശ്രയിച്ചാൽ ഇത്തരം സമ്മർദങ്ങളെ നേരിടാൻ കഴിയും - നിർമല സീതാരാമൻ പറഞ്ഞു അതേസമയം കേന്ദ്ര മന്ത്രിയുടെ പ്രസ്താവന കുടുംബം തള്ളിക്കളയുകയാണ്. ഓരോരുത്തരും അവരവരുടെ യുക്തിക്കനുസരിച്ച് ഓരോ പ്രസ്താവനകളും പറയുകയാണ്. ഇത് അംഗീകരിക്കുന്ന ചിലരുണ്ടാകും. എന്നാൽ മക്കളെ ചെറുപ്പംമുതല് തൻ്റെ ആത്മവിശ്വാസം കൊണ്ട് തന്നെയാണ് വളർത്തിയതെന്ന് അന്നയുടെ പിതാവ് പറഞ്ഞു.
പുനെ ഐ.വൈ. ടെക്‌നോളജീസിൽ ഉദ്യോഗസ്ഥനായിരുന്നു കങ്ങരപ്പടി സ്വദേശിനി അന്ന സെബാസ്റ്റ്യൻ ജൂലായ് 20-നാണ് താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചത്. ജോലിസമ്മർദ്ദത്തെ തുടർന്നാണ് മകൾ മരിച്ചതെന്ന് ചൂണ്ടിക്കാട്ടി അന്നയുടെ മാതാവ് അനിത ഐ.വൈ. ടെക്‌നോളജീസിന് എഴുതിയ കത്ത് പുറത്ത് വന്നതിനെത്തുടർന്നാണ് സംഭവം വിവാദമായത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.