തൃശൂർ: വഴുക്കുംപാറയിൽ കാർ തടഞ്ഞ് രണ്ടരക്കിലോ സ്വർണാഭരണങ്ങൾ കവർന്നതായി പരാതി.
തൃശൂര് കിഴക്കേകോട്ട നടക്കിലാന് അരുണ് സണ്ണിയും സുഹൃത്തുമാണ് ആക്രമിക്കപ്പെട്ടത്. കോയമ്പത്തൂരിൽ നിന്നും ആഭരണവുമായി വന്ന ഇവരെ മർദിച്ച് അക്രമി സംഘം സ്വർണ്ണം കവരുകയായിരുന്നു എന്നാണ് പരാതി.
കുതിരാൻ സമീപം വഴുക്കുംപാറയിൽ ഇവർ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു സംഘം തടഞ്ഞശേഷം ഇരുവരേയും അവരുടെ കാറിൽ കയറ്റിക്കൊണ്ടുപോയെന്നും കുട്ടനെല്ലൂർ ഭാഗത്തേക്ക് എത്തിയപ്പോൾ അരുൺ സണ്ണിയെ ഇറക്കിവിട്ടെന്നും സുഹൃത്തുമായി നടത്തിയ പരാതിയിൽ പറയുന്നു.
അരുൺ സണ്ണിക്ക് ഗുരുതരമായ മർദനമേറ്റിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവം സംബന്ധിച്ച് ഒല്ലൂർ പൊലീസ് അന്വേഷണം ഊർജിതമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.