ജനിച്ച മണ്ണിൽ ജീവിക്കാനുള്ള സമര പോരാട്ടം: മുനമ്പം ഭൂസംരക്ഷണസമരത്തെ പിന്തുണക്കും - ബിജെപി

കൊച്ചി- വഖഫ് ബോർഡ് അനധികൃതമായി അവകാശവാദമുന്നയിക്കുന്ന മുനമ്പത്തെ 400 ഏക്കറോളം വരുന്ന ഭൂമിയിൽ മൂന്ന് തലമുറകളായി താമസിക്കുന്ന 600 ഓളം കുടുംബങ്ങളിലെ അംഗങ്ങൾ  ജനിച്ചു വളർന്ന ഭൂമിയിൽ ജീവിക്കുന്നതിനു വേണ്ടി മുനമ്പം ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന സമരത്തെ ബിജെ പി പിന്തുണക്കുമെന്ന് പാർട്ടി സംസ്ഥാന സമിതിയംഗം അഡ്വ. ഷോൺ ജോർജ്,

സംസ്ഥാന വക്താവ് കെ.വി.എസ്. ഹരിദാസ്, ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു എന്നിവർ  അറിയിച്ചു. ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന്റെ നിർദ്ദേശാനുസരണം മുനമ്പത്ത് സമരസമിതി നേതാക്കളെ സന്ദർശിച്ച ശേഷം ബിജെപി ജില്ലാ ഓഫീസിൽ വാർത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു അവർ. 

തീവ്രവാദ സംഘടനകളിൽ പെട്ടവരാണ് ഇപ്പോൾ വഖഫ് വസ്തുവാണെന്ന പേരിൽ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്. മുനമ്പം വഖഫ് സംരക്ഷണ സമിതിയുടെ പേരിൽ ഈ ഭൂമിയുടെ അവകാശത്തിനായി അപേക്ഷ നൽകിയവരുടെ തീവ്രവാദ ബന്ധം അന്വേഷിക്കുവാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു.

പാർലമെന്റിൽ അവതരിപ്പിച്ച വഖഫ് ഭേദഗതി ബില്ലിനെ പിന്തുണച്ചു കൊണ്ടുള്ള കെ.സി.ബി.സി യുടെയും ബിഷപ്പു കൗൺസിലിന്റെയും നിലപാടുകളെ ബി ജെ പി നേതാക്കൾ സ്വാഗതം ചെയ്തു.

ക്രൈസ്തവസഭകൾ പരസ്യമായി വഖഫ്

ഭേദഗതി ബില്ലിനെ പിന്തുണക്കാൻ തയ്യാറായ സാഹചര്യത്തിൽ എൽ.ഡി.എഫ് - യുഡിഎഫ് മുന്നണികളും അവരുടെ വോട്ടു നേടി ജനപ്രതിനിധികളായവരും നിലപാട് വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ന്യൂനപക്ഷ മോർച്ച സംസ്ഥാന സെക്രട്ടറി ഡെന്നി ജോസ് വെളിയത്ത്, ജില്ലാ ജന. സെക്രട്ടറി ജെയ്സൺ തുടങ്ങിയവരും സന്ദർശന സംഘത്തിലുണ്ടായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !