കോഴിക്കോട് വൻ ലഹരിമരുന്ന് വേട്ട, രണ്ട് പേർ പിടിയിൽ

കോഴിക്കോട്: റെയിൽവെ സ്റ്റേഷന് സമീപം 481 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിലായി.

നരിക്കുനി കണ്ടോത്ത്പാറ സ്വദേശി മനയിൽ തൊടുകയിൽ മുഹമ്മദ് ഷഹ്വാൻ, പുല്ലാളൂർ പുനത്തിൽ ഹൗസിൽ മിജാസ് പി. പിടിയിലായത്. വിൽപനയ്ക്ക് എത്തിച്ച ലഹരിവസ്തുവാണ് പിടിച്ചെടുത്തത്. കോഴിക്കോട് സിറ്റി നാർക്കോട്ടിക്ക് സെൽ അസി: കമ്മിഷണർ സുരേഷ് വി-യുടെ ഡാൻസാഫ് ടീമും ടൗൺ അസി. കമ്മിഷണർ ടി.കെ. അഷ്റഫിൻ്റെ പേര് ടൗൺ പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

ഡൽഹിയിൽ നിന്നും ട്രെയിൻ മാർഗ്ഗമാണ് ഇവർ കോഴിക്കോട്ടേക്ക് മയക്കുമരുന്ന് കൊണ്ടുവന്നത്. കോഴിക്കോട് ബാലുശ്ശേരി ഭാഗങ്ങൾ കേന്ദ്രീകരിച്ച് വിൽപനക്കായി വന്ന ലഹരിവസ്തുവാണ് പരിശോധയിൽ കണ്ടെടുത്തത്. 

പിടികൂടിയ മയക്കുമരുന്നിന് വിപണിയിൽ പതിനഞ്ച് ലക്ഷം രൂപ വില വരും. പിടിയിലായവർ മുമ്പ് ബസ് ഡ്രൈവറും കണ്ടക്ടറുമായി ജോലി ചെയ്തിരുന്നവരാണ്. ബസ്സിലെ ജോലി നിർത്തി ഇവർ മയക്കുമരുന്ന് കച്ചവടത്തിലേക്ക് ഇറങ്ങുകയായിരുന്നു. പിടികൂടിയ ഷഹ്വാൻ്റെ പേരിൽ ബാലുശ്ശേരി സ്റ്റേഷനിൽ കഞ്ചാവ് കേസുണ്ട്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !