നീലഗിരി: നീലഗിരിയിൽ നീലക്കുറിഞ്ഞി വസന്തം.
നീലക്കുറുഞ്ഞി പൂത്തുലഞ്ഞ് വസന്തം തീർത്തത് നീലഗിരിയിലെ ഏപ്പനാട് മലനിരയിലെയും, പിക്കപതിമൗണ്ടിലെയും ചെരിവുകളിലാണ്. എന്നാൽ ഈ നീലവസന്തം കാണുന്നതിൽ നിന്ന് സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ് വനപാലകർ. നീലഗിരിയുടെ വനപ്രദേശത്താണ് നീലക്കുറിഞ്ഞി പൂത്തത്. അതിക്രമിച്ചുകയറിയാൽ പിഴ ഈടാക്കുമെന്നും വനം വകുപ്പ് അറിയിച്ചു.
പന്ത്രണ്ടുവർഷത്തിലൊരിക്കൽ പൂക്കുന്ന അപൂർവ ചെടിയാണ് നീലക്കുറിഞ്ഞി. 30 മുതൽ 60 സെൻറീമീറ്റർ വരെ ഈ ചെടിക്ക് ഉയരമുണ്ടാകും. മൂന്നുവർഷത്തിലൊരിക്കൽ പൂക്കുന്നതുമുതൽ 2 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി വരെ നീലഗിരിയിലുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.