ചെന്നൈ: ചെന്നൈയിൽ യുവതിയെ കൊലപ്പെടുത്തിയശേഷം മൃതദേഹം സ്യൂട്‌കെയ്‌സിലാക്കി ജനവാസമേഖലയിൽ ഉപേക്ഷിച്ചു.
കഷ്ണങ്ങളാക്കി വെട്ടിമുറിച്ച നിലയിലുള്ള മൃതദേഹം വ്യാഴാഴ്ച പുലർച്ചെയോടെ നാട്ടുകാരാണ് കണ്ടെത്തിയത്. മരിച്ചത് ചെന്നൈയ്ക്കടുത്തുള്ള മണലി സ്വദേശിനിയായ ദീപികയാണെന്ന് അന്വേഷണത്തിൽ തിരിച്ചറിഞ്ഞിട്ടുണ്ട്.കേസിൽ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മണിയാണ് കസ്റ്റഡിയിലെടുത്തത്. സ്യൂട്ട്കേസ് കണ്ടെടുത്ത സ്ഥലത്തുനിന്ന് 100 മീറ്റർ അകലെയാണ് ഇയാൾ താമസിക്കുന്നത്. പുലർച്ചെ 5.30ഓടെ ചെന്നൈ കുമാരൻ കുടിൽ സ്വദേശി തൊറൈപാക്കം ഭാഗത്ത് ഉപേക്ഷിച്ച സ്യൂട്ട്കേസ് കിടക്കുന്നതിനെക്കുറിച്ച് പോലീസിൽ അറിയിച്ചതാണ് സംഭവം പുറത്തറിഞ്ഞത്. പോലീസ് മൃതദേഹം കണ്ടെടുത്ത് പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.