എറണാകുളം: മാധ്യമപ്രവർത്തകൻ കെ.എം ബഷീർ കേസിൻ്റെ വിചാരണ ഡിസംബറിൽ ആരംഭിക്കും.
തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ രണ്ട് ഘട്ടമായാണ് വിചാരണ നടക്കുക. ആദ്യ ഘട്ടത്തിൽ 100 സാക്ഷികളിൽ 95 പേരെ വിസ്തരിക്കും. ആദ്യഘട്ടം ഡിസംബർ 2 മുതൽ 18 വരെ രണ്ടാം ഘട്ടം ജനുവരിയിലും നടക്കും.
പ്രതി ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യാക്കുറ്റം ചുമത്തിയിരുന്നു. 2019ആഗസ്റ്റ് മൂന്നിനാണ് ശ്രീറാം വെങ്കിട്ടറാം ഐഎസ് ഓടിച്ച വാഹനമിടിച്ച് ബഷീർ കൊല്ലപ്പെടുന്നത്. കഴിഞ്ഞ മാസമാണ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. അപകടകരമായ രീതിയിൽ വാഹനമോടിക്കൽ തുടങ്ങിയ വകുപ്പുകളും ശ്രീറാമിനെതിരെ ചുമത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.