ഡൽഹി: സംഘടിത മേഖലയിലെ തൊഴിലാളികളുടെ ഉയരുന്ന ജീവിത ചെലവുകൾ കണക്കിലെടുത്ത് കുറഞ്ഞ വേതന നിരക്ക് വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ.
സംഘടിത മേഖലയിലെ വിദഗ്ധർ, അർധ വിദഗ്ധർ, വിദഗ്ധ തൊഴിലാളികളുടെ വേതന നിരക്ക് വർദ്ധിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് കേന്ദ്രസർക്കാർ പുറത്തിറക്കി. കെട്ടിട നിർമ്മാണം, ലോഡിംഗ്, അൺലോഡിംഗ്, വാച്ച് ആൻഡ് വാർഡ്, സ്വീപ്പിംഗ്, ക്ലീനിംഗ്, ഹൗസ് കീപ്പിംഗ്, മൈനിംഗ്, സെൻട്രൽ സ്ഫിയർ തുടങ്ങിയ സ്ഥാപനങ്ങളിലെയും കാർഷിക മേഖലകളിലെയും തൊഴിലാളികൾക്കും പുതുക്കിയ കൂലി നിരക്ക് പ്രയോജനപ്പെടും.
കെട്ടിട നിർമ്മാണം, സ്വീപ്പിംഗ്, ക്ലീനിംഗ്, ലോഡിംഗ്, അൺലോഡിംഗ് എന്നിവയിലെ തൊഴിലാളികളുടെ കുറഞ്ഞ വേതന നിരക്ക് പ്രതിദിനം 783 രൂപയാകും (പ്രതിമാസം 20,358 രൂപ). അർദ്ധ വിദ്ഗ്ധ വിഭാഗത്തിലെ തൊഴിലാളികളുടെ പ്രതിദിന വേതനം 868 രൂപയും (പ്രതിമാസം 22,568 രൂപ), വിദഗ്ധ വിഭാഗത്തിലെ തൊഴിലാളികൾക്ക് പ്രതിദിനം 954 രൂപയും (പ്രതിമാസം 24,804 രൂപ) ലഭിക്കും.
ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ വേതനത്തിലും വർദ്ധനവുണ്ട്. പ്രതിദിന വേതനം 1,035 രൂപയാക്കി. തൊഴിലാളികൾക്ക് പ്രതിമാസം 26,910 രൂപ വേതനം ഇതിലൂടെ ലഭിക്കുന്നു. പുതിയ വേതനം ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.