വിക്ടോറിയ: മെൽബൺ ലോക്കൽ കൗൺസിൽ സ്ഥാനാർത്ഥിയായ ജമീൽ കൗർ സിംഗ്, തൻ്റെ പ്രചാരണ ബോർഡുകൾ നശിപ്പിച്ചതിനെത്തുടർന്നുള്ള ഞെട്ടലിലാണ്.
"നിങ്ങൾ സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോകൂ, ഓസ്ട്രേലിയ ഓസ്ട്രേലിയക്കാർക്കുള്ളതാണ് " എന്നിങ്ങനെ എഴുതിയാണ് അവരുടെ പ്രചാരണ ബോർഡുകൾ നശിപ്പിച്ചിരിക്കുന്നത്.
മെൽബണിൻ്റെ തെക്ക്-കിഴക്ക് ഭാഗത്തുള്ള സിറ്റി ഓഫ് കേസിയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന, ഓസ്‌ട്രേലിയൻ പൗരയും സ്ഥിരതാമസക്കാരിയുമായ, ജമെൽ കൗർ സിങ്ങിൻ്റെ പ്രചാരണ പോസ്റ്ററിലുടനീളം, ഇത്തരത്തിലുള്ള വിദ്വേഷ പ്രചാരണം നടത്തിയിട്ടുണ്ട്. പഞ്ചാബ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ കുടുംബ പാരമ്പര്യമുള്ള, 47-കാരിയായ അധ്യാപികയും കൺസൾട്ടൻ്റുമായ ഇവർ, നാല് വയസ്സ് മുതൽ ഓസ്‌ട്രേലിയയിലാണ് താമസിക്കുന്നത്. സാംസ്കാരിക വൈവിധ്യത്തിന് പേരുകേട്ടതാണ് കേസി നഗരം. 2022-ലെ സെൻസസ് പ്രകാരം, കൗൺസിലിലെ നിവാസികളിൽ പകുതിയും (47 ശതമാനം) വിദേശത്ത് ജനിച്ചവരാണ് (വിക്ടോറിയയിലുടനീളമുള്ള 35 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ).
സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതായി വിക്ടോറിയ പോലീസ് സ്ഥിരീകരിച്ചു, വംശീയവും രാഷ്ട്രീയവുമായ പ്രേരിത കുറ്റകൃത്യങ്ങളെ ഇത് ഗൗരവമായി കാണുന്നുവെന്ന് പറഞ്ഞു. "ഇവ ക്രിമിനൽ പ്രവൃത്തികളാണ്, കുറ്റവാളികളെ പിടികൂടുക എന്ന ലക്ഷ്യത്തോടെ അവ പൂർണ്ണമായി അന്വേഷിക്കും," വിക്ടോറിയ പോലീസ് വക്താവ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.